Quantcast

ഈ വർഷം ഉപയോഗശൂന്യമാകുക 530 കോടി ഫോണുകൾ

ലോകത്ത് ഏകദേശം 1600 കോടി ഫോണുകൾ ഉണ്ടെന്നാണ് കണക്കുകൾ

MediaOne Logo

Web Desk

  • Published:

    17 Oct 2022 12:46 PM GMT

ഈ വർഷം ഉപയോഗശൂന്യമാകുക 530 കോടി ഫോണുകൾ
X

ലോകത്ത് ഏകദേശം 1600 കോടി ഫോണുകൾ ഉണ്ടെന്നാണ് കണക്കുകൾ. ഇതിന്റെ മൂന്നിലൊന്ന് ഫോണുകൾ ഈ വർഷം ഉപയോഗശൂന്യമാകും. അതായത് ഏകദേശം 530 കോടി ഫോണുകൾ പ്രവർത്തനരഹിതമാകും.

2040 ആകുമ്പോഴേക്ക് ഭൂമിക്ക് ഏറ്റവും വലിയ പാരിസ്ഥിതികാഘാതം സൃഷ്ടിക്കുക സ്മാർട് ഫോണുകളും ഡേറ്റാ പ്രോസസിങ് സെന്ററുകളുമായിരിക്കും എന്നാണ് പോപുലർ സയൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇവയുടെ മാലിന്യം കൂടുന്നതോടെ ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത പ്രഹരമാണ് ഏൽക്കാൻ പോകുന്നത്.

പുതിയ ഫീച്ചറുകളുമായി ഓരോ ഫോണുകളും വിപണിയിൽ എത്തുമ്പോൾ പഴയ ഫോണുകൾ ഉപേക്ഷിച്ച് പുതിയതിലേക്ക് മാറുന്നവരാണ് ഉപഭോക്താക്കൾ. ഈ ശീലം പരിസ്ഥിതിക്ക് കടുത്ത ആഘാതം സൃഷ്ടിക്കാവുന്ന ഘട്ടത്തിലേക്ക് എത്താൻ പോകുന്നു എന്നാണ് ഗവേഷകർ പറയുന്നത്.

ഫോണുകൾക്ക് ഏകദേശം 9 എംഎം കനമാണ് ഉള്ളതെങ്കിൽ ഇവ ഒന്നിനു മുകളിൽ ഒന്നായി അടുക്കിയാൽ അത് ഏകദേശം 50,000 കിലോമീറ്റർ പൊക്കത്തിൽ വയ്ക്കാമെന്നും ഗവേഷകർ പറയുന്നു.

TAGS :
Next Story