Quantcast

ആപ്പിൾ 'ഗ്ലാസ്' വെക്കാൻ ഇനിയും കാത്തിരിക്കണം; വിപണി പിടിക്കാൻ മെറ്റ രംഗത്ത്

റേ-ബാൻ , പ്രാഡ , ഓക്ലി തുടങ്ങിയ പ്രമുഖ ഐവെയർ ബ്രാൻഡുകളുമായി കൈകോർത്താണ് മെറ്റാ മുന്നേറുന്നത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-06-29 16:03:42

Published:

29 Jun 2026 4:15 PM IST

ആപ്പിൾ ഗ്ലാസ് വെക്കാൻ ഇനിയും കാത്തിരിക്കണം; വിപണി പിടിക്കാൻ മെറ്റ രംഗത്ത്
X

മെറ്റ ഗ്ലാസ്

ന്യൂയോര്‍ക്ക്: ആപ്പിളിൻ്റെ സ്മാർട്ട് ഗ്ലാസുകളുടെ റിലീസ് നീണ്ടുപോകുമെന്ന് റിപ്പോര്‍ട്ട്. 2027ൻ്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്ന് കരുതിയിരുന്ന സ്മാർട്ട് ഗ്ലാസുകൾ, ഇപ്പോൾ 2027 അവസാനത്തോടെ മാത്രമേ അവതരിപ്പിക്കാൻ സാധ്യതയുള്ളൂ എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആപ്പിളിൻ്റെ ഈ കാലതാമസം സ്മാർട്ട് ഗ്ലാസ് വിപണിയിൽ നിലവിൽ ആധിപത്യം പുലർത്തുന്ന മെറ്റയ്ക്ക് കൂടുതൽ കരുത്താർജ്ജിക്കാൻ സഹായകരമാകും. കഴിഞ്ഞ ആഴ്ചയാണ് 12 മെഗാപിക്സൽ ക്യാമറയും 'മ്യൂസ് സ്പാർക്ക്' എഐ മോഡലും അടങ്ങുന്ന പുതിയ സ്മാർട്ട് ഗ്ലാസുകൾ മെറ്റാ ആഗോള വിപണിയിൽ എത്തിച്ചത്.

റേ-ബാൻ , പ്രാഡ , ഓക്ലി തുടങ്ങിയ പ്രമുഖ ഐവെയർ ബ്രാൻഡുകളുമായി കൈകോർത്താണ് മെറ്റാ ഈ രംഗത്ത് മുന്നേറുന്നത്. എങ്കിലും, ആപ്പിളിന് ഈ വിപണിയിൽ ഒരു വലിയ കരുത്ത് തന്നെയുണ്ട്. ഐഫോണുകളുമായുള്ള മികച്ച കണക്റ്റിവിറ്റിയും ആപ്പിൾ ഇക്കോസിസ്റ്റവുമായുള്ള ഒത്തുചേരലുമാണ് ആപ്പിൾ ഗ്ലാസുകളുടെ പ്രധാന സവിശേഷത. അതുകൊണ്ട് തന്നെ ഐഫോൺ ഉപയോക്താക്കൾക്ക് മെറ്റാ ഗ്ലാസുകൾ നൽകുന്ന ഐഒഎസ് കണക്റ്റിവിറ്റിയിൽ ആപ്പിൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

ഭാവിയിൽ സ്വന്തം ഉൽപ്പന്നം വിപണിയിൽ ഇറങ്ങുമ്പോൾ ഈ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് സാധ്യത. മെറ്റായുടെ സ്മാർട്ട് ഗ്ലാസുകൾക്ക് ഏകദേശം 299 ഡോളർ (ഏകദേശം 28,000 രൂപ) മുതലാണ് വില ആരംഭിക്കുന്നത്. എന്നാൽ പ്രീമിയം ബ്രാൻഡായ ആപ്പിളിൻ്റെ ഗ്ലാസുകൾക്ക് ഇതിലും ഉയർന്ന വിലയാകാനാണ് സാധ്യതയെന്ന് പ്രമുഖ ബ്ലൂംബെർഗ് ജേണലിസ്റ്റായ മാർക്ക് ഗുർമാൻ വിലയിരുത്തുന്നു. അതേസമയം വിലക്കുറവുള്ള ഇൻ-ഹൗസ് ഡിസൈനുകളുമായി വിപണി വിപുലീകരിക്കാനാണ് മെറ്റായുടെ ഇപ്പോഴത്തെ നീക്കം.

കുറഞ്ഞ വിലയും മികച്ച ബ്രാൻഡ് പങ്കാളിത്തവും വഴി ഐഫോൺ ഉപയോക്താക്കളെപ്പോലും തങ്ങളിലേക്ക് ആകർഷിക്കാൻ മെറ്റായ്ക്ക് സാധിക്കുമെന്നാണ് ഗുർമാന്റെ നിരീക്ഷണം.

TAGS :
Next Story