Quantcast

ഐഫോൺ 18നെ കാത്തിരിക്കേണ്ട; 2026ൽ ആപ്പിളിന് പുതിയ തന്ത്രം...

എല്ലാ വർഷവും ഒരേ സമയത്ത് തന്നെ വലിയ ലോഞ്ചുകൾ നടത്തുന്ന രീതിയിൽ ആപ്പിളിന് ഇപ്പോൾ താൽപ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍

MediaOne Logo

റിഷാദ് അലി

  • Updated:

    2026-02-01 07:53:54.0

Published:

1 Feb 2026 1:13 PM IST

ഐഫോൺ 18നെ കാത്തിരിക്കേണ്ട; 2026ൽ ആപ്പിളിന് പുതിയ തന്ത്രം...
X

Representative image

വാഷിങ്ടൺ: പുതിയ അവതരണ രീതി പരീക്ഷിക്കാനൊരുങ്ങി ആപ്പിൾ. 2026ൽ പുറത്തിറങ്ങുന്ന ഐഫോണിന്റെ 18 സീരീസ് മുതലാകും ഈ മാറ്റം. ഐഫോണുകളുടെ വിപണന രീതിയും വിതരണവും പുനഃക്രമീകരിക്കാനൊരുങ്ങുന്നതായി നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

എല്ലാ വർഷവും ഒരേ സമയത്ത് തന്നെ വലിയ ലോഞ്ചുകൾ നടത്തുന്ന രീതിയിൽ ആപ്പിളിന് ഇപ്പോൾ താൽപ്പര്യമില്ലെന്നാണ് ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോര്‍ട്ട് ചെയ്യുന്നത്. പകരം, വർഷത്തിലുടനീളം പല സമയങ്ങളിലായി തങ്ങളുടെ പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനാണ് അവർ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഉപഭോക്താക്കളുടെ ശ്രദ്ധയും വിൽപ്പനയും വർഷം മുഴുവൻ ഒരുപോലെ നിലനിർത്താൻ സാധിക്കുമെന്ന് ആപ്പിൾ കരുതുന്നു.

ഇതിന്റെ ഭാഗമായി 18 പരമ്പരയിലെ ബേസ് മോഡലായ ഐഫോണ്‍ 18, 2026ലുണ്ടാകില്ല. ആപ്പിളിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ബേസ് മോഡലുകളാണ്. ആവശ്യത്തിന് പുതിയ ഫീച്ചറുകളും അതിനൊത്ത വിലയുമൊക്കെയാണ് ബേസ് മോഡലുകളുടെ ആകര്‍ഷണത. എന്നാല്‍ ഭാവിയില്‍ ഇങ്ങനെയാവില്ലെന്ന സൂചനകളാണ് പല ടെക് പ്രമുഖന്മാരും നല്‍കുന്നത്. എന്നാല്‍ ബേസ് മോഡലുകള്‍ കമ്പനി ഉപേക്ഷിക്കില്ല. പരമ്പരാഗതമായ ആ ബേസ് മോഡലിന് പകരം, പ്രോ വേരിയന്റുകളില്‍ കാര്യമായി 'പണിയെടുക്കാനാണ്' ആപ്പിള്‍ ആലോചിക്കുന്നത്.

അതിന്റെ ഭാഗമാമയി 'പ്രോ' (Pro) മോഡലുകൾ സെപ്റ്റതംബറില്‍ തന്നെ പതിവ് പോലെ അവതരിപ്പിക്കും. ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവയ്‌ക്കൊപ്പം ഐഫോണ്‍ ഫോള്‍ഡും സെപ്തംബറിലെത്തും. കന്നി ഫോള്‍ഡബിള്‍ ഐഫോണാണ് വരാനിരിക്കുന്ന ഐഫോണ്‍ ഫോള്‍ഡ്. ബേസ് മോഡലിനെ 2027ലേക്ക് മാറ്റും. ഇതിനൊപ്പം 2025ല്‍ വേണ്ടത്ര ആവശ്യക്കാരില്ലാതെ പോയ എയറും ഉണ്ടാകും. എയര്‍ 2 എന്ന പേരിലാകും വിപണിയിലെത്തുക. 2027ല്‍ ഏത് മാസമാണെന്ന് സൂചനകളില്ല.

TAGS :
Next Story