Quantcast

വിലയിട്ടത് മൂന്നു ലക്ഷം കോടി; ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്‌ക്

തനിക്ക് നൽകാനാകുന്ന ഏറ്റവും മികച്ചതും അന്തിമവുമായ ഓഫറാണിതെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കമ്പനിയിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് പുനരാലോചിക്കേണ്ടിവരുമെന്നും ട്വിറ്റര്‍ ചെയര്‍മാന് അയച്ച കത്തില്‍ മസ്‌ക് വ്യക്തമാക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-04-14 13:43:36.0

Published:

14 April 2022 11:39 AM GMT

വിലയിട്ടത് മൂന്നു ലക്ഷം കോടി; ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്‌ക്
X

വാഷിങ്ടൺ: ഓഹരി സ്വന്തമാക്കിയതിനു പിന്നാലെ ട്വിറ്റർ വാങ്ങാൻ നീക്കവുമായി ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. 41 ബില്യൻ ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) രൂപയാണ് കമ്പനിക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളർ(ഏകദേശം 4,125 രൂപ) ആണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍, ഓഫറിനെക്കുറിച്ച് ട്വിറ്റര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കമ്പനി വാങ്ങാനുള്ള താൽപര്യം അറിയിച്ച് മസ്‌ക് ട്വിറ്റർ ചെയർമാൻ ബ്രെറ്റ് ടൈലർക്ക് കത്തെഴുതിയിട്ടുണ്ട്. ''നിലവിലെ സ്ഥിതിയിൽ സാമൂഹികമായ അനിവാര്യത നിർവഹിക്കാനോ അഭിവൃദ്ധിപ്പെടാനോ കമ്പനിക്കാകില്ലെന്ന് ട്വിറ്ററിൽ നിക്ഷേപം നടത്തിയതു മുതൽ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. കമ്പനിയെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്.''-കത്തിൽ മസ്‌ക് ചൂണ്ടിക്കാട്ടി.

തനിക്ക് നൽകാനാകുന്ന ഏറ്റവും മികച്ചതും അന്തിമവുമായ ഓഫറാണിതെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ട്വിറ്ററിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് പുനരാലോചിക്കേണ്ടിവരുമെന്നും മസ്‌ക് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് ബില്യൺ ഡോളറിന് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. ട്വിറ്ററിൽ കൊണ്ടുവരേണ്ട നിരവധി മാറ്റങ്ങളും ഇതോടൊപ്പം അദ്ദേഹം നിർദേശിച്ചിരുന്നു.

എന്നാൽ, ഇതിനു പിന്നാലെ ട്വിറ്റർ ബോർഡിൽ അംഗമാകാനുള്ള ക്ഷണം മസ്‌ക് നിരസിക്കുകയും ചെയ്തു. ഇലോൺ മസ്‌ക് ബോർഡ് അംഗമാകില്ലെന്ന് ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാൾ പിന്നീട് വ്യക്തമാക്കുകയായിരുന്നു. മസ്‌ക് ട്വിറ്റർ ബോർഡിലെത്തുമെന്ന് പരാഗ് അഗർവാൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Summary: Elon Musk offers to buy Twitter for $41 billion

TAGS :
Next Story