മൊബൈൽ ഡാറ്റ വേഗത്തിൽ തീരുന്നുണ്ടോ?; ഡാറ്റാ ഊറ്റുന്ന ആപ്പുകളെ ഇങ്ങനെ തടയാം
നമ്മൾ അറിയാതെ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ചില ആപ്പുകളുണ്ട്. അത്തരം ആപ്പുകൾ വലിയ തോതിൽ നമ്മുടെ ഡാറ്റ ചോർത്താറുണ്ട്

മുംബൈ: മൊബൈൽ ഡാറ്റ ഒന്നിനും തികയുന്നില്ലെന്ന് പരിതപിക്കുന്നവരാണ് നിങ്ങളെങ്കിൽ ഫോണിലെ ആപ്പുകളിൽ ഒരു കണ്ണ് ഉണ്ടായിരിക്കണം. സ്മാർട്ട്ഫോണുകളിൽ നമ്മൾ അറിയാതെ ബാക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ചില ആപ്പുകളുണ്ട്. അത്തരം ആപ്പുകൾ വലിയ തോതിൽ നമ്മുടെ ഡാറ്റ ചോർത്താറുണ്ട്. അവയെ കണ്ടെത്തി ഫോണിലെ ഡാറ്റ എങ്ങനെ സേവ് ചെയ്യാമെന്ന് നോക്കാം.
ഏതൊക്കെ ആപ്പുകളാണ് ഏറ്റവും കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നതെന്ന് അറിയാൻ താഴെ പറയുന്ന രീതിയിൽ പരിശോധിക്കുക
സ്റ്റെപ്പ് 1-ഫോണിലെ സെറ്റിംഗ്സ് തുറക്കുക
സ്റ്റെപ്പ് 2-ഡാറ്റ യൂസേജ് (Data usage) അല്ലെങ്കിൽ കണക്ഷൻ ആൻഡ് ഷെയറിംഗ് ( Connection & Sharing) എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക (ഫോൺ മോഡലിന് അനുസരിച്ച് ഇതിൽ മാറ്റം വരാം).
സ്റ്റെപ്പ് 3- നിങ്ങൾക്ക് പരിശോധിക്കേണ്ട തിയതി (Date range) സെലക്ട് ചെയ്യുക
തുടർന്ന്, താഴേക്ക് സ്ക്രോൾ ചെയ്താൽ ഓരോ ആപ്പും എത്ര ഡാറ്റ വീതം ഉപയോഗിച്ചുവെന്ന കണക്ക് കിട്ടും. കൂടുതൽ ഡാറ്റ ഉപയോഗിച്ച ആപ്പായിരിക്കും പട്ടികയിൽ മുന്നിൽ.
കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആപ്പുകളെ മനസിലാക്കി. ഇനി അതെങ്ങനെ ഒഴിവാക്കാം എന്നാണെങ്കിൽ ഇങ്ങനെ ചെയ്താൽ മതി.
ബാക്ക്ഗ്രൗണ്ട് ഡാറ്റ ഓഫ് ചെയ്യുക- ഒരു ആപ്പ് ഉപയോഗിക്കാത്ത സമയത്തും അത് ഇന്റർനെറ്റ് ഉപയോഗിക്കുന്നത് തടയാൻ ആ ആപ്പിൽ ക്ലിക്ക് ചെയ്ത് ബാക്ഗ്രൗണ്ട് ഡാറ്റ ഡിസേബിൾ ചെയ്യുക.
ഡാറ്റ സേവർ ഓണാക്കുക: ഫോണിലെ ഡാറ്റ സേവർ മോഡ് ഓൺ ചെയ്യുന്നത് വഴി എല്ലാ ആപ്പുകളുടെയും അനാവശ്യ ഡാറ്റ ഉപയോഗം ഒരേസമയം നിയന്ത്രിക്കാം. ഇതിനിടയിലും ചില ആപ്പുകൾക്ക് മാത്രം ഡാറ്റ അനുവദിക്കാനുള്ള ഓപ്ഷനും ലഭ്യമാണ്.
ഡാറ്റ ലിമിറ്റ് സെറ്റ് ചെയ്യുക: നിശ്ചിത ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ മുന്നറിയിപ്പ് നൽകാനോ അല്ലെങ്കിൽ മൊബൈൽ ഡാറ്റ തനിയെ ഓഫ് ആകാനോസെറ്റിംഗ്സിൽ ക്രമീകരിക്കാം.
Adjust Story Font
16

