Quantcast

ഫോൺ സ്ലോയായി പണി തരുന്നുണ്ടോ? സ്റ്റോറേജ് മാത്രമല്ല കാരണം, പരിഹാരം ഇതാ!

ഫോണിന്റെ ഹാങ് മാറ്റി സ്പീഡ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ ഇതാണ്

MediaOne Logo

അഭിരാമി ഒതയോത്ത്

  • Updated:

    2026-09-20 07:52:28

Published:

20 Sept 2026 1:21 PM IST

ഫോൺ സ്ലോയായി പണി തരുന്നുണ്ടോ? സ്റ്റോറേജ് മാത്രമല്ല കാരണം, പരിഹാരം ഇതാ!
X

ഫോൺ വാങ്ങി കുറച്ച് കഴിയുമ്പോൾ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ഫോൺ ഹാങ് ആവുന്നത്. അത്യാവശ്യത്തിന് ആപ്പുകൾ ഓപ്പൺ ചെയ്താൽ ലാ​ഗോട് ലാ​ഗായിരിക്കും അവസ്ഥ. പലരും കരുതുന്നത് ഫോണിന് പഴക്കം ചെന്നതുകൊണ്ടോ അല്ലെങ്കിൽ സ്റ്റോറേജ് നിറഞ്ഞതുകൊണ്ടോ ആണ് ഈ പ്രശ്നമെന്നാണ്. എന്നാൽ ഇത് മാത്രമല്ല കാരണം. ഫോണിന്റെ ഹാങ് മാറ്റി സ്പീഡ് കൂട്ടാൻ സഹായിക്കുന്ന അഞ്ച് ടിപ്പുകൾ നോക്കാം.

1. സോഫ്റ്റ്‌വെയറും ആപ്പുകളും അപ്‌ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഫോണിന്റെ സിസ്റ്റം സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകളും എപ്പോഴും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുക. ഇത് ഫോൺ സ്മൂത്തായി വർക്ക് ചെയ്യാനും ബാറ്ററി ലൈഫ് കൂട്ടാനും സഹായിക്കും.

2. ആവശ്യമില്ലാത്ത ഫീച്ചറുകൾ ഓഫ് ചെയ്യുക

ബ്ലൂടൂത്ത്, ലൈവ് ലൊക്കേഷൻ എന്നിവ പലരും ഫോണിൽ വെറുതെ ഓൺ ആക്കിടാറുണ്ട്. ഉപയോഗം കഴിഞ്ഞാൽ ഇതൊക്കെ ഓഫ് ആക്കാൻ മറക്കരുത്. ഇത് ഫോണിന്റെ ബാക്ക്ഗ്രൗണ്ട് ലോഡ് കുറയ്ക്കുകയും ഫോൺ പെട്ടെന്ന് ഹാങ് ആവാതെ സ്മൂത്താവാനും കൂടെ ബാറ്ററി ലാഭിക്കാനും സഹായിക്കും.

3. സ്റ്റോറേജ് എപ്പോഴും ഫ്രീ ആക്കി വെക്കുക

ഫോണിന്റെ മെമ്മറി ഫുൾ ആയാൽ സ്പീഡ് കുറയും എന്നുള്ളത് സത്യമാണ്. അതുകൊണ്ട് ഉപയോഗിക്കാതെ കിടക്കുന്ന ആവശ്യമില്ലാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുന്നത് ഫോൺ സ്മൂത്താവാൻ സഹായിക്കും. കൂടാതെ, ഗാലറിയിൽ കിടക്കുന്ന പഴയ വീഡിയോകൾ, ഫോട്ടോകൾ, ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ മുതലായവ ഡിലീറ്റ് ചെയ്ത് സ്റ്റോറേജ് ഫ്രീയാക്കുക.

4. ഫോൺ ഇടയ്ക്ക് റീസ്റ്റാർട്ട് ചെയ്യുക

ഫോൺ ഹാങ് ആവുമ്പോൾ പലരും റീസ്റ്റാർട്ട് ചെയ്യാറുുണ്ട്. ഫോണിന്റെ ഉള്ളിൽ നടക്കുന്ന ചെറിയ ബഗ്ഗുകൾ മാറാനും ബാക്ക്ഗ്രൗണ്ടിൽ വെറുതെ റൺ ചെയ്യുന്ന പ്രോസസുകൾ ഒഴിവാക്കാനും ഇതുവഴി സാധിക്കും. റീസ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഫോണിന് സ്പീഡ് കൂടും.

5. ഫാക്ടറി റീസെറ്റ്

ന്മേൽ പറഞ്ഞവ ചെയ്തിട്ടും ഫോണിന്റെ ഹാങ് മാറുന്നില്ല എങ്കിൽ ഫാക്ടറി റീസെറ്റ് ചെയ്യാം. ഇത് ചെയ്താൽ ഫോൺ ആദ്യമായി കടയിൽ നിന്ന് വാങ്ങുമ്പോൾ എങ്ങനെയായിരുന്നോ അതേപോലെ പുതിയതായി മാറും. അതായത് ഫോണിലെ മുഴുവൻ ഡാറ്റയും പോകുമെന്നർഥം. ഡാറ്റകൾ മറ്റു ഡിവൈസുകളിൽ ബാക്കപ്പ്ചെയ്തു വെച്ച ശേഷം മാത്രം ഇത് ചെയ്യാൻ ശ്രദ്ധിക്കുക. ഇനി ഫോൺ ഹാങ് ആവുന്നുണ്ടെങ്കിൽ ഈ ടിപ്പുകൾ പരീക്ഷിച്ചുനോക്കൂ.

TAGS :
Next Story