Quantcast

ഇൻസ്റ്റഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? 'ക്വയറ്റ് മോഡ്' ഉണ്ട് പരിഹാരമായി...

'ക്വയറ്റ് മോഡ്' ഓൺ ആക്കിയാൽ തന്നെയും അത്രയും നാൾ അക്കൗണ്ടിലെന്താണ് നടന്നതെന്ന് അറിയാതെ ഇരിക്കില്ല, അതിനുള്ള വഴിയും കമ്പനി കണ്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-20 14:43:39.0

Published:

20 Jan 2023 2:19 PM GMT

Quiet mode on Instagram
X

'ക്വയറ്റ് മോഡ്' എന്ന സംവിധാനം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചതായി എല്ലാവരും അറിഞ്ഞു കാണുമല്ലോ. സോഷ്യൽ മീഡിയയിൽ നിന്ന് ബ്രേക്ക് എടുക്കാൻ തോന്നുന്നവർക്കായി ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്ന ഫീച്ചറാണിത്.

സൈറ്റിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾ ബ്ലോക്ക് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് ക്വയറ്റ് മോഡ്. ക്വയറ്റ് മോഡ് ഓൺ ആക്കിയാൽ ആക്ടിവിറ്റി സ്റ്റാറ്റസ് ഇനാക്ടീവ് ആകും. ഇൻബോക്‌സിലൂടെ ആരെങ്കിലും ബന്ധപ്പെടാൻ ശ്രമിച്ചാൽ ക്വയറ്റ് മോഡിലാണെന്ന് അവർക്ക് ഓട്ടമാറ്റിക്ക് ആയി റിപ്ലൈ അയയ്ക്കാനും സംവിധാനത്തിലൂടെ സാധിക്കും.

ഇനി ക്വയറ്റ് മോഡ് ഓൺ ആക്കിയാൽ തന്നെയും അത്രയും നാൾ അക്കൗണ്ടിലെന്താണ് നടന്നതെന്ന് അറിയാതെ ഇരിക്കില്ല, അതിനുള്ള വഴിയും കമ്പനി കണ്ടിട്ടുണ്ട്. ഫീച്ചർ ഓഫ് ആക്കിയാൽ അത്രയും നാൾ നടന്ന ആക്ടിവിറ്റികളുടെയെല്ലാം സംഗ്രഹം ഇൻസ്റ്റഗ്രാം ക്വിക്ക് നോട്ടിഫിക്കേഷനുകളായി അയയ്ക്കും.

നിലവിൽ യുഎസ്,യുകെ,ഓസ്‌ട്രേലിയ,കാനഡ,ന്യൂസിലൻഡ് എന്നിവിടങ്ങളിലാണ് ഫീച്ചർ ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ എല്ലാ രാജ്യങ്ങളിലും ഫീച്ചർ കിട്ടിത്തുടങ്ങും.

പ്രധാനമായും കൗമാരക്കാരെ ഉദ്ദേശിച്ചാണ് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്നും കുട്ടികൾ രാത്രി വൈകിയും ഇൻസ്റ്റഗ്രാമിലിരിക്കുന്നത് തടയാൻ ഫീച്ചറിനാവുമെന്നാണ് കരുതുന്നതെന്നും മെറ്റ പ്രസ്താവനയിൽ അറിയിച്ചു.

TAGS :
Next Story