ഐഫോണ്‍ 18പ്രോ, മാക്സിലെ ക്യാമറയിൽ വരുന്നത് വന്‍ മാറ്റങ്ങള്‍; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...
ക്യാമറ ഡിപ്പാർട്ട്‌മെന്റിലാണ് ഇത്തവണ ആപ്പിൾ കാര്യമായി കൈവെച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

representative image
വാഷിങ്ടണ്‍: ഐഫോൺ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളുടെ ക്യാമറാ വിശദാംശങ്ങൾ പുറത്ത്. ക്യാമറ ഡിപ്പാർട്ട്‌മെന്റിലാണ് ഇത്തവണ ആപ്പിൾ കാര്യമായി കൈവെച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
വർഷങ്ങളായി സോണി സെൻസറുകളെ ആശ്രയിച്ചിരുന്ന ആപ്പിൾ, ഇത്തവണ സാംസങ്ങുമായി ചേർന്ന് വികസിപ്പിച്ച പുതിയ 48MP മെയിൻ ക്യാമറ സെൻസർ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ലെയറുകളുള്ള സ്റ്റാക്ക്ഡ് ഡിസൈനാണ് ഇതിന്റെ പ്രത്യേകത. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താന് സഹായിക്കുന്നതാണിത്. 200MP സെൻസറിലേക്ക് ആപ്പിൾ മാറുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും, നിലവിൽ 48MP-യിൽ തന്നെ തുടരാനാണ് കമ്പനിയുടെ തീരുമാനം.
ഐഫോണുകളുടെ ചരിത്രത്തിലാദ്യമായി വേരിയബിൾ അപ്പേർച്ചർ സംവിധാനം ഐഫോൺ 18 പ്രോ മോഡലുകളിൽ എത്തിയേക്കും. നിലവിലെ ഐഫോണുകളിലെ സ്ഥിരമായ അപ്പേർച്ചറിന് പകരം, വെളിച്ചത്തിനനുസരിച്ച് ലെൻസിന്റെ ഓപ്പണിംഗ് ക്രമീകരിക്കാൻ ഇതിലൂടെ സാധിക്കും. സോഫ്റ്റ്‌വെയറിന്റെ സഹായമില്ലാതെ തന്നെ പ്രകൃതിദത്തമായ ബോക്കെ ഇഫക്റ്റും മികച്ച എക്സ്പോഷറും ഇതിലൂടെ ലഭിക്കും. സൂം ചെയ്യുമ്പോൾ ചിത്രങ്ങളുടെ ക്വാളിറ്റി കുറയുന്നു എന്ന പരാതിക്ക് പരിഹാരമായി ടെലിഫോട്ടോ ലെൻസിലും മാറ്റങ്ങൾ വരുന്നുണ്ട്. വലിയ അപ്പേർച്ചർ ഉൾപ്പെടുത്തുന്നതിലൂടെ രാത്രികാലങ്ങളിലും കുറഞ്ഞ വെളിച്ചത്തിലും മികച്ച സൂം ചിത്രങ്ങൾ എടുക്കാൻ ഐഫോൺ 18 പ്രോയിലൂടെ സാധിക്കും.
കൂടുതൽ വേഗതയും കാര്യക്ഷമതയും നൽകുന്ന A20 പ്രോ ചിപ്‌സെറ്റാണ് 18പ്രോ, പ്രോ മാക്സ് മോഡലുകളില്‍ ഉപയോഗിക്കുക. മുൻ മോഡലുകളെ അപേക്ഷിച്ച് ഉയർന്ന ബാറ്ററി ലൈഫും പുതിയ മോഡലുകളില്‍ പ്രതീക്ഷിക്കാം. അതേസമയം ഇതെല്ലാം റിപ്പോര്‍ട്ടുകളാണ്. ഔദ്യോഗിക പ്രഖ്യാപനത്തിലെ ആപ്പിള്‍ തങ്ങളുടെ ഫീച്ചറുകള്‍ വെളിപ്പെടുത്തൂ.
Adjust Story Font
16

