Quantcast

ഐഫോൺ 18 പ്രോ: 'ഡൈനാമിക് ഐലൻഡ്' ചെറുതാകും, ഫേസ് ഐഡി സെൻസറുകൾ ഡിസ്‌പ്ലേയ്ക്കടിയിലേക്ക്

നിലവിലുള്ള ഡൈനാമിക് ഐലൻഡിന്റെ വലുപ്പം ഏകദേശം 35 ശതമാനം വരെ കുറയ്ക്കാനുള്ള പരീക്ഷണത്തിലാണ് ആപ്പിൾ

MediaOne Logo
ഐഫോൺ 18 പ്രോ: ഡൈനാമിക് ഐലൻഡ് ചെറുതാകും, ഫേസ് ഐഡി സെൻസറുകൾ ഡിസ്‌പ്ലേയ്ക്കടിയിലേക്ക്
X

വാഷിങ്ടണ്‍: സ്മാർട്ട്ഫോൺ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ 18 പ്രോയുടെ ഡിസൈൻ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പുറത്ത്. ഡിസ്‌പ്ലേയിലെ 'ഡൈനാമിക് ഐലൻഡ്' സംവിധാനത്തിൽ മാറ്റങ്ങൾ വരുത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.

നിലവിലുള്ള ഡൈനാമിക് ഐലൻഡിന്റെ വലിപ്പം ഏകദേശം 35 ശതമാനം വരെ കുറയ്ക്കാനുള്ള പരീക്ഷണത്തിലാണ് ആപ്പിൾ. ഫേസ് ഐഡി സെൻസറുകൾ ഡിസ്‌പ്ലേയ്ക്കടിയിലേക്ക് മാറ്റുന്നതിനാണ് ഡൈനാമിക് ഐലൻഡിന്റെ വലിപ്പം കുറയ്ക്കുന്നത്. നിലവിൽ രണ്ട് തരം മോഡലുകളാണ് ആപ്പിൾ പരിശോധിക്കുന്നത്. ഒന്ന് ഐഫോൺ 17 പ്രോയ്ക്ക് സമാനമായ ഡിസൈനും, രണ്ടാമത്തേത് കൂടുതൽ ചെറുതും ഒതുങ്ങിയതുമായ 'മിനി' പതിപ്പും. ഇതിൽ ഏത് വേണമെന്ന് കമ്പനി ഉടൻ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൈനാമിക് ഐലൻഡിന്റെ വലിപ്പം ചെറുതായാല്‍ ഉപഭോക്താക്കൾക്ക് കൂടുതൽ സ്ക്രീൻ സ്പേസ് നൽകുകയും കാഴ്ചയ്ക്ക് കൂടുതൽ ഭംഗി ലഭിക്കുകയും ചെയ്യും.

അതേസമയം ഫോണിന്റെ പിൻഭാഗത്തെ ക്യാമറ ഡിസൈനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. ഐഫോൺ 17 പ്രോയിലെ റെക്ടാംഗുലർ ക്യാമറ ഹൗസിംഗ് തന്നെയാകും ഇതിലും തുടരുക. എങ്കിലും ഫിനിഷിംഗിലും മെറ്റീരിയലിലും ചെറിയ മാറ്റങ്ങൾ ഉണ്ടാകും. ഈ വർഷത്തെ സെപ്തംബറിലെ ലോഞ്ച് ഇവന്റിൽ ഐഫോൺ 18 സീരീസിനൊപ്പം ആപ്പിളിന്റെ ആദ്യ മടക്കാവുന്ന മോഡല്‍ കൂടി അവതരിപ്പിക്കുമെന്നാണ് സൂചനകൾ. എന്നാല്‍ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

TAGS :
Next Story