Quantcast

ചാർജർ മറന്നേക്കൂ, വന്‍ ബാറ്ററിയുമായി റിയൽമി 16T 5G, ഒപ്പം സെൽഫി മിററും എഐ ടൂളുകളും

ഫോട്ടോഗ്രാഫിക്കും റീൽസ് പോലുള്ള ഹ്രസ്വ വീഡിയോകൾ നിർമ്മിക്കുന്നവർക്കും വലിയ പ്രാധാന്യമാണ് കമ്പനി നല്‍കുന്നത്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-05-20 09:17:57.0

Published:

20 May 2026 2:34 PM IST

ചാർജർ മറന്നേക്കൂ, വന്‍ ബാറ്ററിയുമായി റിയൽമി 16T 5G, ഒപ്പം സെൽഫി മിററും എഐ ടൂളുകളും
X

ന്യൂഡൽഹി: ഫോൺ ചാർജ്ജ് തീരുന്നത് ഓർത്ത് എപ്പോഴും ടെൻഷനടിക്കുന്ന സോഷ്യൽ മീഡിയ പ്രേമികളായ യുവാക്കളെ ലക്ഷ്യമിട്ട് റിയൽമി തങ്ങളുടെ പുതിയ 'കരുത്തനെ' വിപണിയിലെത്തിക്കുന്നു. റിയൽമി 16T 5G (Realme 16T 5G) എന്ന് പേരിട്ടിരിക്കുന്ന ഈ കരുത്തന്‍, 2026 മെയ് 22ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

8,000എംഎച്ച് റെക്കോർഡ് ബാറ്ററിയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണം. ഒറ്റത്തവണ ചാർജ് ചെയ്താൽ മൂന്ന് ദിവസം വരെ ഫോൺ തുടർച്ചയായി ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിലുണ്ട്. മികച്ച 5G കണക്റ്റിവിറ്റിയും സുഗമമായ പ്രവർത്തനവും ഉറപ്പാക്കാൻ മീഡിയടെക് ഡിമെൻസിറ്റി 6300 ആണ് ചിപ്‌സെറ്റ്.

ഫോട്ടോഗ്രാഫിക്കും റീൽസ് പോലുള്ള ഹ്രസ്വ വീഡിയോകൾ നിർമ്മിക്കുന്നവർക്കും വലിയ പ്രാധാന്യമാണ് റിയൽമി 16T 5G നൽകിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50എംപി സോണി IMX852 പ്രധാന ക്യാമറയാണ് ഫോണിലുള്ളത്. കൃത്യമായ സ്കിൻ ടോണും മികച്ച ടെക്സ്ചറുകളും നൽകാൻ റിയൽമിയുടെ സ്വന്തം 'ലൂമാ കളർ ഇമേജ് എൻജിൻ' സാങ്കേതികവിദ്യയും ഇതിൽ ഒരുക്കിയിരിക്കുന്നു.

ഫോണിന്റെ പിൻവശത്തുള്ള ക്യാമറ മൊഡ്യൂളിനോട് ചേർന്ന് ഒരു പ്രത്യേക 'സെൽഫി മിറർ' നൽകിയിട്ടുണ്ട്. ഇതിലൂടെ ഫോണിന്റെ പ്രധാന ക്യാമറ ഉപയോഗിച്ച് തന്നെ കൃത്യമായ ഫ്രെയിമിൽ, ഉയർന്ന ക്വാളിറ്റിയോടെ സെൽഫികളെടുക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. കൂടാതെ സോഷ്യൽ മീഡിയയിൽ ഉടനടി പങ്കുവെക്കാൻ പാകത്തിന് ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന എഐ പോപ്പ്ഔട്ട് കൊളാഷ്, എഐ സ്റ്റൈൽമീ, എഐ ഇൻസ്റ്റന്റ് ക്ലിപ്പ് തുടങ്ങിയ ടൂളുകളും റിയൽമി 16T 5Gയുടെ സവിശേഷതയാണ്.

ഗെയിമർമാർക്കും സ്ഥിരമായി യാത്ര ചെയ്യുന്നവർക്കും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് റിയൽമി ഈ ഫോൺ വിപണിയിൽ എത്തിക്കുന്നത്.

TAGS :
Next Story