Quantcast

സാംസങ് ഗാലക്സി S26 അൾട്രായ്ക്ക് വൻ വിലക്കുറവ്; 9,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട്

പുതുക്കിയ വിലകൾ ഇപ്പോൾ തന്നെ സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-16 08:36:02.0

Published:

16 April 2026 2:01 PM IST

സാംസങ് ഗാലക്സി S26 അൾട്രായ്ക്ക് വൻ വിലക്കുറവ്; 9,000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൗണ്ട്
X

ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പ്രീമിയം വിഭാഗത്തിൽ പിടിമുറുക്കാൻ സാംസങ് വില കുറയ്ക്കൽ തന്ത്രം തുടരുന്നു. ഗാലക്സി S25 അൾട്രായുടെ വില കുറച്ചതിന് തൊട്ടുപിന്നാലെ, തങ്ങളുടെ ഏറ്റവും പുതിയ കരുത്തനായ ഗാലക്സി S26 അൾട്രായ്ക്കും കമ്പനി ഇപ്പോൾ വൻ ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. 9,000 രൂപയുടെ നേരിട്ടുള്ള വിലക്കുറവാണ് ഫോണിന് ലഭിക്കുന്നത്.

ഇതൊരു നിശ്ചിത കാലയളവിലേക്കുള്ള ഓഫറാണോ അതോ സ്ഥിരമായ വിലമാറ്റമാണോ എന്ന കാര്യത്തിൽ കമ്പനി ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല. എങ്കിലും, പുതുക്കിയ വിലകൾ ഇപ്പോൾ തന്നെ സാംസങ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. യാതൊരുവിധ നിബന്ധനകളും കൂടാതെയാണ് ഈ വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.

ഈ വിലക്കുറവോടെ ഗാലക്സി S26 അൾട്രായുടെ പ്രാരംഭ വില, മുൻ മോഡലായ ഗാലക്സി S25 അൾട്രായുടെ ലോഞ്ച് വിലയ്ക്ക് തുല്യമായി മാറി. 12GB RAM + 256GB സ്റ്റോറേജിന് 1,30,999 രൂപയാണ് പുതുക്കിയ വില. 12GB RAM + 512GB സ്റ്റോറേജിന് 1,50,999യും 16GB RAM + 1TB സ്റ്റോറേജിന്1,80,999 രൂപയുമാണ് പതുക്കിയ വില. സാംസങ്ങിന്റെ ഈ പുതിയ നീക്കം ഐഫോൺ ഉൾപ്പെടെയുള്ള മറ്റ് പ്രീമിയം ബ്രാൻഡുകളുമായുള്ള മത്സരത്തിൽ മുൻതൂക്കം നൽകുമെന്നാണ് വിപണിയിലെ വിലയിരുത്തൽ.

അത്യാധുനികമായ ക്യാമറ സംവിധാനവും കരുത്തുറ്റ പ്രോസസറുമാണ് സാംസങ് ഗാലക്‌സി S26 അൾട്രായുടെ പ്രധാന സവിശേഷതകൾ. 6.9 ഇഞ്ച് ഡൈനാമിക് എല്‍ടിപിഒ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 120Hz റിഫ്രഷ് റേറ്റ് ലഭ്യമാകുന്ന ഈ സ്ക്രീൻ മികച്ച ദൃശ്യാനുഭവം ഉറപ്പുനൽകുന്നു. സ്നാപ്ഡ്രാഗണിന്റെ ഏറ്റവും പുതിയതും കരുത്തുറ്റതുമായ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്‌സെറ്റാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 200എംപി പ്രൈമറി സെൻസർ, 50എംപി പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്,10എംപി ടെലിഫോട്ടോ സെൻസർ, 50എംപി അൾട്രാ-വൈഡ് ക്യാമറ, സെൽഫികൾക്കായി 12എംപി എന്നിവയാണ് ക്യാമറ ഡിപാര്‍ട്മെന്റിലെ വിശേഷങ്ങള്‍.

TAGS :
Next Story