'വലിയ വാർത്ത: ഞങ്ങളിപ്പോഴും ട്വിറ്റർ തന്നെ' ഫേസ്ബുക്കിനെ ട്രോളി ട്വിറ്റർ

വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-10-29 14:26:55.0

Published:

29 Oct 2021 2:26 PM GMT

വലിയ വാർത്ത: ഞങ്ങളിപ്പോഴും ട്വിറ്റർ തന്നെ ഫേസ്ബുക്കിനെ ട്രോളി ട്വിറ്റർ
X

സാമൂഹ്യ മാധ്യമമായ ഫേസ്‌ബുക്കിന്റെ പേരുമാറ്റത്തെ പരോക്ഷമായി ട്രോളി ട്വിറ്റർ. വലിയ വാർത്ത: ഞങ്ങൾ ഇപ്പോഴും ട്വിറ്റർ തന്നെ എന്നാണ് അവർ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അവർ ട്വീറ്റ് ചെയ്തു. ട്വീറ്റ് വൈറലായതോടെ മക് ഡൊണാൾഡ്‌സ് ഉൾപ്പെടെയുള്ളവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലുകൾ രസകരായ മറുപടികൾ കമന്റ് ചെയ്തു. വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു


ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ് എന്നീ സാമൂഹിക മാധ്യമങ്ങളുടെയെല്ലാം പേരുകൾ അങ്ങനെ തന്നെ തുടരും. മാതൃകമ്പനിയുടെ പേരാണ് മാറ്റിയത്. ഫേസ്ബുക്ക് എന്ന പേര് നമ്മുടെ കമ്പനി ചെയ്യുന്നതെല്ലാത്തിനെയും പ്രതിനിധീകരിക്കുന്നില്ല. അതിനാലാണ് പേര്മാറ്റമെന്നും ഇപ്പോൾ നമ്മുടെ പേര് ഒരു ഉത്പന്നത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണെന്നും എന്നാൽ മെറ്റവേഴ്‌സ് കമ്പനിയാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും സക്കർബർഗ് പറഞ്ഞു.


മെറ്റ ഗ്രീക്ക് വാക്കിന്റെ അർഥം അതിരുകൾക്കും പരിമിതികൾക്കും അപ്പുറം എന്നാണ്. ഈ വാക്ക് ഉപയോഗിച്ചത് വഴി നമ്മുടെ കമ്പനി ചെയ്യുന്നതും ചെയ്യാനാഗ്രഹിക്കുന്നതുമായ കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :
Next Story