Quantcast

സന്ദേശങ്ങള്‍ ട്രാന്‍സ്‌ലേറ്റ്‌ ചെയ്യാന്‍ ഇനി പാട് പെടേണ്ട!; പുതിയ മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്

പുതിയ ഫീച്ചർ പ്രാബല്യത്തിലെത്തുന്നതോടെ ഉപയോക്താക്കൾക്ക് കൂടുതൽ സുഗമമായി വാട്സ്ആപ്പ് വഴിയുള്ള ആശയവിനിമയം സാധ്യമാകും

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-03-25 12:13:07.0

Published:

25 March 2026 5:33 PM IST

സന്ദേശങ്ങള്‍ ട്രാന്‍സ്‌ലേറ്റ്‌ ചെയ്യാന്‍ ഇനി പാട് പെടേണ്ട!; പുതിയ മാറ്റത്തിനൊരുങ്ങി വാട്‌സ്ആപ്പ്
X

ലോകമൊന്നടങ്കം നിരവധി പേര്‍ പ്രായഭേദമന്യേ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകളിലൊന്നായി വാട്‌സ്ആപ്പ് മാറിയിട്ട് അധികകാലമൊന്നും ആയിട്ടില്ല. ജോലിസ്ഥലങ്ങളില്‍, സ്‌കൂളുകളില്‍, ബിസിനസില്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വാട്‌സ്ആപ്പ് ഇല്ലാതെ മുന്നോട്ടുപോകാനാവാത്ത നിലയിലേക്കെത്തിയിരിക്കുന്ന ലോകം. അതിനിടെ, വാട്‌സ്ആപ്പ് സോഫ്റ്റ്‌വെയറിനെതിരെ ഉപയോക്താക്കള്‍ പലപ്പോഴായി പരാതികള്‍ ഉന്നയിക്കുകയും അവയില്‍ പലതിനും ഘട്ടംഘട്ടമായി വാട്‌സ്ആപ്പ് പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ, വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ആപ്പ് കൂടുതല്‍ സുഗമമായി ഉപയോഗിക്കുന്നതിനുള്ള പുതിയ അപ്‌ഡേഷനുമായി രംഗത്തെത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ് കമ്പനി. ഐഫോണ്‍ ഉപയോക്താക്കളുടെ ഫോണിലേക്കെത്തുന്ന സന്ദേശങ്ങളെ ഉടനടി 21 ഭാഷകളിലേക്കെത്തിക്കുന്ന തരത്തിലുള്ള അപ്‌ഡേഷനാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് വിവരം. ഗ്രൂപ്പുകളില്‍ നിന്നും ചാറ്റുകളില്‍ നിന്നുമായി എത്തിച്ചേരുന്ന സന്ദേശങ്ങളെ ഞൊടിയിടയില്‍ ട്രാന്‍സ്‌ലേറ്റ്‌ ചെയ്യുന്ന പുതിയ അപ്‌ഡേഷന്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് ബീറ്റ ഇന്‍ഫോ(Wabeta info) കമ്പനി റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഫീച്ചര്‍ പ്രാബല്യത്തിലെത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സുഗമമായി വാട്‌സ്ആപ്പ് വഴിയുള്ള കമ്യൂണിക്കേഷന്‍ സാധ്യമാകും. ഇതിലൂടെ, മാന്വലായുള്ള ട്രാന്‍സ്‌ലേഷൻ പ്രക്രിയ ഒഴിവാക്കുകയും ചെയ്യാം. കൂടാതെ, പുതിയ ഫീച്ചറിലൂടെ അയക്കുന്ന സന്ദേശങ്ങളും ട്രാന്‍സ്‌ലേറ്റ്‌ ചെയ്യാനാകും.

പ്രവര്‍ത്തനരീതി എങ്ങനെ?

ചാറ്റ് സെറ്റിങ്‌സില്‍ ഇന്റഗ്രേറ്റ് ചെയ്യപ്പെട്ട രീതിയിലാണ് പുതിയ ഫീച്ചര്‍ ഒരുങ്ങുന്നതെന്നാണ് അണിയറയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ, ആവശ്യമുള്ള സന്ദേശങ്ങളെല്ലാം ഓട്ടോമേറ്റിക് ട്രാന്‍സ്‌ലേഷൻ ചെയ്ത് വായിക്കാനാവുന്ന സംവിധാനമുണ്ടാകും.

ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ, നിങ്ങള്‍ നേരത്തെ സെറ്റ് ചെയ്ത് വെച്ച ഭാഷയിലേക്ക് സന്ദേശങ്ങള്‍ ഓട്ടോമേറ്റിക്കായി ട്രാന്‍സ്‌ലേറ്റ്‌ ചെയ്യപ്പെടും. ആപ്പില്‍ എപിഐസിന്റെ സഹായത്തോടെയായിരിക്കും ട്രാന്‍സ്‌ലേഷൻ തയ്യാറാക്കുക. ഇതിലൂടെ, വാട്സ്ആപ്പിൽ അയക്കുന്നതും സ്വീകരിക്കപ്പെടുന്നതുമായ സന്ദേശങ്ങള്‍ എന്‍-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് സെറ്റിങ്‌സ് വഴി സുരക്ഷിതമായിരിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

'നിങ്ങളുടെ ഫോണിലേക്കെത്തുന്ന സന്ദേശങ്ങള്‍ ഓട്ടോമേറ്റിക്കായി ട്രാന്‍സ്‌ലേറ്റ്‌ ചെയ്യപ്പെടുന്ന ഫീച്ചര്‍ തയ്യാറാക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. നിലവില്‍, ഈ ഫീച്ചര്‍ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വൈകാതെ കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവിടും. ഉപയോക്താക്കളുടെ സുഗമമായ ഉപയോഗം മാത്രമാണ് പുതിയ ഫീച്ചറുകൊണ്ടുള്ള ഉദ്ദേശം. പ്രാബല്യത്തിലെത്തുന്നതോടെ, ആവശ്യമായ സന്ദേശങ്ങള്‍ സെലക്ട് ചെയ്ത് ട്രാന്‍സ്‌ലേറ്റ്‌ ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ ഭാഷാപരിമിധിയെ അവഗണിക്കാനാകും. ഏതെല്ലാം സന്ദേശങ്ങളാണ് ട്രാന്‍സ്‌ലേറ്റ്‌ ചെയ്യേണ്ടതെന്നും വേണ്ടാത്തതെന്നുമുള്ള കാര്യങ്ങളിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഈ ഫീച്ചറിലൂടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ'. കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമൊന്നടങ്കമുള്ള ലക്ഷക്കണക്കിന് വാട്സ്ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പുതിയ ഫീച്ചർ പ്രാബല്യത്തിൽ കൊണ്ടുവരുന്നത് വലിയ സഹായകരമായിരിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

TAGS :
Next Story