ഐഫോണ്‍ 18 പ്രോ കളറാകുമോ? പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ...
കരുത്തുറ്റ പ്രോസസ്സർ, ചെറിയ ഡയനാമിക് ഐലൻഡ്, നൂതന ക്യാമറ സിസ്റ്റം എന്നിങ്ങനെ വൻ മാറ്റങ്ങളാണ് ഇത്തവണ 18 പ്രോ, പ്രോ മാക്സ് സീരിസിലൂടെ ആപ്പിള്‍ അവതരിപ്പിക്കുന്നത്.

Representative Image
വാഷിങ്ടണ്‍: സെപ്തംബറില്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 സീരീസിനെക്കുറിച്ചുള്ള ആവേശകരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കരുത്തുറ്റ പ്രോസസ്സർ, ചെറിയ ഡയനാമിക് ഐലൻഡ്, നൂതന ക്യാമറ സിസ്റ്റം എന്നിങ്ങനെ വൻ മാറ്റങ്ങളാണ് ഇത്തവണ 18 പ്രോ, പ്രോ മാക്സ് സീരിസിലൂടെ ആപ്പിള്‍ അവതരിപ്പിക്കുന്നത്.
A20 പ്രോ ചിപ്പാണ് മോഡലിന് കരുത്തേകുന്നത്. 2എന്‍എം പ്രോസസ്സിൽ നിർമ്മിക്കുന്ന ഈ ചിപ്പ് ഫോണിന്റെ വേഗത വർദ്ധിപ്പിക്കുക മാത്രമല്ല, ബാറ്ററി ലൈഫ് മെച്ചപ്പെടുത്തുകയും ചെയ്യും. C2 മോഡമാണ് മറ്റൊരു പ്രത്യേകത. ഇതിലൂടെ സാറ്റലൈറ്റ് 5G കണക്റ്റിവിറ്റിയും ലഭ്യമാകും. റേഞ്ച് ഇല്ലാത്ത സ്ഥലങ്ങളിലും അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐഫോൺ 17നെ അപേക്ഷിച്ച് ഐഫോൺ 18 പ്രോ മോഡലുകളിൽ 'ഡയനാമിക് ഐലൻഡ്' പകുതിയോളം ചെറുതാകുമെന്നാണ് സൂചന. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ സ്ക്രീൻ സ്പേസ് നൽകുകയും കാഴ്ചയ്ക്ക് കൂടുതൽ ഭംഗി നൽകുകയും ചെയ്യും. സ്മാർട്ട്ഫോൺ ലോകത്ത് വിരളമായ 'വേരിയബിൾ അപ്പർച്ചർ' ഫീച്ചർ 48 MP മെയിൻ ക്യാമറയിൽ ആപ്പിൾ ഉൾപ്പെടുത്തിയേക്കും. പ്രകാശത്തിനനുസരിച്ച് ക്യാമറ ലെൻസ് ക്രമീകരിക്കാനും, DSLR ക്യാമറകളിലേതുപോലെ മികച്ച പോർട്രെയ്റ്റ് ഷോട്ടുകൾ എടുക്കാനും ഇത് ഉപയോക്താക്കളെ സഹായിക്കും.
ഈ മാറ്റങ്ങൾ യാഥാർത്ഥ്യമാവുകയാണെങ്കിൽ, സമീപകാലത്തെ ഏറ്റവും മികച്ച ഐഫോൺ അപ്ഗ്രേഡായിരിക്കും ഐഫോൺ 18 പ്രോ മാക്സ്. അതേസമയം ബേസ് വേരിയന്റുകളില്‍ ഇവയെല്ലാം ലഭിക്കുമോ എന്ന് ഉറപ്പില്ല. മുന്‍ എഡിഷനുകളിലേത് പോലെ നാല് മോഡലുകളും 2026ല്‍ പുറത്തിറങ്ങില്ല.
Adjust Story Font
16

