Quantcast

'മികച്ച ബാറ്ററി ലൈഫും എഐ ഫീച്ചറുകളും'; ഷവോമിയുടെ പുതിയ പ്രീമിയം ഫോൺ ഇന്ത്യന്‍ വിപണികളില്‍

പ്രമുഖ ക്യാമറ ബ്രാൻഡായ ലൈക്കയുമായി സഹകരിച്ചാണ് ഇതിന്റെ ക്യാമറകൾ ഒരുക്കിയിരിക്കുന്നത്

MediaOne Logo
മികച്ച ബാറ്ററി ലൈഫും എഐ ഫീച്ചറുകളും; ഷവോമിയുടെ പുതിയ പ്രീമിയം ഫോൺ ഇന്ത്യന്‍ വിപണികളില്‍
X

ന്യൂഡല്‍ഹി: ഷവോമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്‌ഫോണായ ഷവോമി 17ടി(Xiaomi 17T) ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. മികച്ച ക്യാമറ സവിശേഷതകളും, എഐ ടൂളുകളും, കരുത്തുറ്റ ബാറ്ററിയുമൊക്കെയായി ഒരു മിഡ്-റേഞ്ച് പ്രീമിയം ഫോണായാണ് ഇത് എത്തിയിരിക്കുന്നത്. പ്രമുഖ ക്യാമറ ബ്രാൻഡായ ലൈക്കയുമായി സഹകരിച്ചാണ് ഇതിന്റെ ക്യാമറകൾ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയിൽ 59,999 രൂപ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ലോഞ്ച് ഓഫറുകളുടെ ഭാഗമായി ബാങ്ക് ഡിസ്‌കൗണ്ടുകളും ലഭ്യമാണ്.12GB RAM + 256GB സ്റ്റോറേജിന് 59,999യും 2GB RAM + 512GB സ്റ്റോറേജിന് 64,999 രൂപയുമാണ് വില. ലൈക്ക ട്യൂൺ ചെയ്ത ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. 50എംപി പ്രൈമറി ക്യാമറ, 5x ഒപ്റ്റിക്കൽ സൂം നൽകുന്ന 50എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസ്, 12എംപി അൾട്രാ വൈഡ് ലെൻസ് എന്നിവ ഇതിലുണ്ട്. സെൽഫികൾക്കായി 32എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

6.59 ഇഞ്ചിന്റെ 1.5K അമോലെഡ് ഡിസ്‌പ്ലേ. 120Hz റീഫ്രഷ് റേറ്റും 3,500 nits പീക്ക് ബ്രൈറ്റ്‌നസ്സും ഇതിന്റെ പ്രത്യേകതയാണ്. സാധാരണ ഫോണുകളേക്കാൾ വലിയ 6,500എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററിയാണ് ഇതിലുള്ളത്. 67W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു. മീഡിയടെക് ഡൈമൻസിറ്റി 8500-അൾട്രാ ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ പുതിയ ഹൈപ്പര്‍ ഒഎസ്( HyperOS 3 )ലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇതിനൊപ്പം ഗൂഗിൾ ജെമിനി ക്ലോസ് ഇന്റഗ്രേഷനും, സർക്കിൾ ടു സെർച്ച് പോലുള്ള എഐ ഫീച്ചറുകളും ലഭ്യമാണ്.

ബ്ലാക്ക്, ബ്ലൂ, വയലറ്റ് എന്നീ ആകർഷകമായ നിറങ്ങളിൽ എത്തുന്ന ഫോണിന്റെ വിൽപ്പന ജൂൺ 10 മുതൽ ആമസോൺ, ഷവോമി വെബ്‌സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ആരംഭിക്കും.

TAGS :
Next Story