Quantcast

സാംസങ് ഗാലക്സി നോട്ട് 7 വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കുന്നു

MediaOne Logo

Ubaid

  • Published:

    21 April 2018 11:59 PM IST

സാംസങ് ഗാലക്സി നോട്ട് 7 വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കുന്നു
X

സാംസങ് ഗാലക്സി നോട്ട് 7 വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കുന്നു

സ്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി പല വിമാന കമ്പനികളും യാത്രക്കാരോട് ഫോണ്‍ കൊണ്ടുവരരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

സ്മാര്‍ട്ട് ഫോണ്‍ ഭീമന്മാരായ സാംസങ് പറത്തിറക്കിയ മൊബൈല്‍ ഫോണ്‍ മോഡല്‍ ഗാലക്സി നോട്ട് 7 വിപണിയില്‍ നിന്ന് അടിയന്തരമായി പിന്‍വലിക്കുന്നു. നോട്ട് സെവന്റെ ഉപയോഗകം സുരക്ഷിതമല്ലെന്ന് തിരിച്ചറിവിനെ തുടര്‍ന്നാണ് തീരുമാനം. 2016 ആഗസ്റ്റ് 19നാണ് സാംസങ് ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ മോഡലായ ഗാലക്സി നോട്ട് 7 വിപണിയിലെത്തിച്ചത്. നോട്ട് 7 ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിന് തീപിടക്കുന്നുന്നതായി ലോകത്തെ പല ഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ടുകള്‍ ഉയര്‍ന്നിരുന്നു. ഈ മാസം മാത്രം 35 അപകടങ്ങള്‍ റിപ്പോര്‍ട് ചെയ്തതായി കമ്പനി സ്ഥിരീകരിച്ചു.

ഈ സാഹചര്യത്തിലാണ് സൌത്ത് കൊറിയന്‍ കമ്പനിയായ സാംസങ് വിപണിയില്‍ നിന്ന് നോട്ട് 7 പിന്‍വലിക്കുന്നത്. നിലവിലെ ഉപഭോക്താക്കളോട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെക്കണമെന്ന് നിര്‍ദേശമുണ്ട്. വിമാനയാത്രകളില്‍ ഫോണ്‍ സുരക്ഷിതമല്ലെന്നും കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ പരാമര്‍ശിക്കുന്നു. സ്കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങി പല വിമാന കമ്പനികളും യാത്രക്കാരോട് ഫോണ്‍ കൊണ്ടുവരരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

നോട്ട് 7 കൈമാറി സാംസങിന്റെ മറ്റൊരു ഫോണ്‍ സ്വന്തമാക്കാനും കമ്പനി അവസരമൊരുക്കിയിട്ടുണ്ട്. താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് സാംസങിന്റെ സര്‍വീസ് സെന്ററില്‍ നിന്ന് മറ്റൊരു ഫോണും ലഭിക്കും.

TAGS :
Next Story