Quantcast

ഇൻസ്റ്റാഗ്രാമിന്റെ പുതിയ തലവനായി ആദം മൊസെറിയെ പ്രഖ്യാപിച്ച് ഫേസ്ബുക്ക്

MediaOne Logo

Web Desk

  • Published:

    2 Oct 2018 7:39 PM IST

ഇൻസ്റ്റാഗ്രാമിന്റെ പുതിയ തലവനായി ആദം മൊസെറിയെ   പ്രഖ്യാപിച്ച് ഫേസ്ബുക്ക്
X

ഇൻസ്റ്റാഗ്രാമിൽ നിന്ന് സുക്കെർബെർഗുമായിട്ടുണ്ടായ അഭിപ്രായ ഭിന്നതകളെ തുടർന്ന് രാജിവെച്ച രണ്ട് സഹ സ്ഥാപകർക്ക് പകരക്കാരനായി ആദം മൊസെറിയെ ഫേസ്ബുക്ക് പുതിയ തലവനായി നിയമിച്ചു. കെവിൻ സിസ്ട്രോം, മൈക്ക് ക്രീഗർ എന്നിവർ രാജി വെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പുതിയ നിയമനം കെവിൻ സിസ്ട്രോം, മൈക്ക് ക്രീഗറും ഔദ്യോഗികമായി തന്നെ അവരുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ആറ് വർഷം മുൻപ് ഫേസ്ബുക്കിന് ഒരു മില്യൺ ഡോളറിനായായിരുന്നു കെവിൻ സിസ്ട്രോമും, മൈക്ക് ക്രീഗറും ഇൻസ്റ്റാഗ്രാം വിൽപന നടത്തിയത്.

TAGS :
Next Story