Quantcast

ആപ്പിളിനെയും പിന്നിലാക്കി; ടെക്ക് മേഖല കീഴടക്കി മെെക്രോസോഫ്റ്റ് 

സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയി ജനപ്രീതി ആര്‍ജിക്കാന്‍ തുടങ്ങിയതോടെ മൈക്രോസോഫ്റ്റിന് ഇടര്‍ച്ച സംഭവിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    5 Dec 2018 11:02 AM GMT

ആപ്പിളിനെയും പിന്നിലാക്കി;  ടെക്ക് മേഖല കീഴടക്കി മെെക്രോസോഫ്റ്റ് 
X

ഇടവേളക്ക് ശേഷം ടെക്‌നോളജി ലോകത്തെ കുലപതികളായി മൈക്രോസോഫ്റ്റ് വീണ്ടും തിരിച്ചെത്തി. ഐഫോണ്‍ നിര്‍മ്മാണത്തിലൂടെ ടെക് ലോകം ഭരിച്ചിരുന്നു ആപ്പിളിനെ പിന്തള്ളിയാണ് സത്യനാദല്ലെയും സംഘവും മൈക്രോസോഫ്റ്റിനെ മുന്നിലെത്തിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി വന്ന കണക്കുകള്‍ പ്രകാരം, 851.2 ശതകോടി ഡോളറാണ് മൈക്രോസോഫ്റ്റിന്റെ വിപണി മൂല്യം.

ഇന്ത്യന്‍ വംശജനായ സത്യനാദെല്ല 2014ല്‍ മൈക്രോസോഫ്റ്റിന്റെ തലപ്പെത്ത് എത്തിയതിന് ശേഷം, കമ്പനിയുടെ മൂല്യം മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 847.4 ശതകോടി ഡോളര്‍ ആസ്തിയുള്ള ‘ആപ്പിള്‍’ ആണ് രണ്ടാമതുള്ളത്. 826 ബില്യന്‍ ഡോളറുമായി ‘ആമസോണ്‍’ മൂന്നാമതുണ്ട്. ഒടുവിലായി ഇറങ്ങിയ ഐഫോണ്‍ സീരീസുകള്‍ കാര്യമായ ചലനമുണ്ടാക്കാതിരുന്ന സാഹചര്യത്തില്‍, കഴിഞ്ഞ എട്ട് ആഴ്ച്ചക്കുള്ളില്‍ ആപ്പിളിന്റെ മൂല്യം 20 ശതമാനം വരെ ഇടിഞ്ഞിരുന്നു.

1990 മുതല്‍ ടെക് രംഗത്തെ വെല്ലുവിളികളില്ലാത്ത കമ്പനിയായിരുന്നു മൈക്രോസോഫ്റ്റ്. പേഴ്‌സനല്‍ കമ്പ്യൂട്ടറിന്റെയും, വിന്‍ഡോസ് ഓ.എസിന്റെയും വില്‍പ്പനയിലൂടെ വിപണി കയ്യടക്കുകയായിരുന്നു മൈക്രോസോഫ്റ്റ്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയി ജനപ്രീതി ആര്‍ജിക്കാന്‍ തുടങ്ങിയതോടെ മൈക്രോസോഫ്റ്റിന് ഇടര്‍ച്ച സംഭവിക്കുകയായിരുന്നു. 2010 മുതല്‍ കാര്യമായ നേട്ടം ഉണ്ടാക്കാനും മൈക്രോസോഫ്റ്റിന് കഴിഞ്ഞിരുന്നുല്ല.

എന്നാല്‍, സത്യനാദെല്ല ഭരണം ഏറ്റടുത്തതോടെ, പി.സി, ഓ.എസ് മേഖലയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതിരുന്ന മൈക്രോസോഫ്റ്റ് ‘ക്ലൗഡ് കമ്പ്യൂട്ടിങ്’ സേവനങ്ങളിലേക്ക് കടക്കുകയായിരുന്നു. വിന്‍ഡോസിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റഫോമായ ‘Azure’ വന്‍ പ്രതികരണമാണ് സൃഷ്ടിച്ചത്. ഇതിന് പുറമെ, സെര്‍ച്ച് എഞ്ചിനായ ബിങ്, സര്‍ഫേസ് ടാബ്‍‍‍ലെറ്റുകള്‍, പ്രൊഫഷണല്‍ നെറ്റവര്‍ക്കിങ് സൈറ്റായ ‘ലിങ്ക്ഡ് ഇന്‍’ എന്നിവയും മെെക്രോസോഫ്റ്റിന് മികച്ച നേട്ടം നേടികൊടുക്കുകയുണ്ടായി.

TAGS :
Next Story