ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്
മുന്‍വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ആപ്പിളിന്റെ കണക്ക്.

ഈ വര്‍ഷത്തെ ത്രൈമാസ കണക്കെടുപ്പില്‍ ആപ്പിള്‍ ഐ ഫോണിന്റെ വില്‍പ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനത്തില്‍ 17 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് ആപ്പിളിന്റെ കണക്ക്. അതേസമയം ആപ്പിളിന്റെ വിവിധ സേവന സംരംഭങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവും രേഖപ്പെടുത്തി.
2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ആപ്പിള്‍ ഐ ഫോണ്‍ വില്‍പ്പന 58 ബില്യണ്‍ അമേരിക്കന്‍ ഡോളറെന്നാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 17 ശതമാനം കുറവാണ്. ആപ്പിളിന്റെ പ്രധാന വിപണികളില്‍ ഒന്നായ ചൈനയിലെ മാന്ദ്യമാണ് വില്‍പ്പനയിലെ ഇടിവിന്റ പ്രധാന കാരണം. എന്നാല്‍ വിലയില്‍ ഇളവ് പ്രഖ്യാപിച്ചും വിപണന തന്ത്രങ്ങള്‍ പരിഷ്കരിച്ചും രണ്ടാം ക്വാര്‍ട്ടറില്‍ തിരിച്ച് വരാനാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ.
ആപ്പിളിനേക്കാള്‍ വില കുറവുള്ള വാവേയ്, ഷവോമി മോഡലുകളാണ് വിപണിയിലെ എതിരാളികള്‍. ചൈനയിലെ കുറഞ്ഞ നികുതി നിരക്കുകളും വ്യാപാര ഉടമ്പടികളും വര്‍ഷാവസാനത്തോടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ആപ്പിള്‍ പ്രതീക്ഷിക്കുന്നു. അതേസമയം ആപ്പിള്‍ സേവനങ്ങളുടെ വരുമാനത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 9.8 ബില്യണില്‍ നിന്ന് 11.4 ബില്യണ്‍ ഡോളറിലേക്കാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. വീഡിയോ പ്ലാറ്റ്ഫോമായ ആപ്പിള്‍ ടി.വി കഴിഞ്ഞമാസം ആപ്പിള്‍ തുടക്കമിട്ടിരുന്നു.
Adjust Story Font
16

