Quantcast

വാട്‌സ്ആപ്പും ഫേസ്ബുക്കും തടസപ്പെട്ടു

ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങളും സ്റ്റാറ്റസുകളും വീഡിയോകളും കാണാനാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നു

MediaOne Logo

Web Desk

  • Published:

    3 July 2019 9:19 PM IST

വാട്‌സ്ആപ്പും ഫേസ്ബുക്കും തടസപ്പെട്ടു
X

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ലോകത്ത് പലയിടത്തും തടസപ്പെട്ടു. വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അക്കാനോ സ്വീകരിക്കാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങളും സ്റ്റാറ്റസുകളും വീഡിയോകളും കാണാനാകുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.

നൂറുകണക്കിന് പരാതികളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നിരിക്കുന്നത്. സര്‍വര്‍ തകരാറാണെന്നാണ് പ്രാഥമിക നിഗമനം. ഫേസ്ബുക്ക് സര്‍വറിലാണ് ഈ മൂന്ന് സോഷ്യല്‍മീഡിയ വെബ് സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്.

TAGS :
Next Story