Quantcast

തകരാര്‍ പൂര്‍ണമായും പരിഹരിച്ചെന്ന് ഫേസ്ബുക്ക്

ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യൂറോപ്പ്, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തടസം നേരിട്ടത്.

MediaOne Logo

Web Desk

  • Published:

    4 July 2019 10:37 AM IST

തകരാര്‍ പൂര്‍ണമായും പരിഹരിച്ചെന്ന് ഫേസ്ബുക്ക്
X

സമൂഹമാധ്യമ രംഗത്തെ വമ്പന്മാരായ ഫേസ്ബുക്കിലേയും വാട്‌സ്ആപ്പിലെയും ഇന്‍സ്റ്റഗ്രാമിലെയും പ്രശ്‌നങ്ങള്‍ 100 ശതമാനം പരിഹരിച്ചതായി കമ്പനി. ചിത്രങ്ങള്‍ അയക്കുന്നതിലും ഡൗണ്‍ലോഡ് ചെയ്യുന്നതിലും മറ്റുമായിരുന്നു പ്രശ്‌നം നേരിട്ടിരുന്നത്. ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യൂറോപ്പ്, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും തടസം നേരിട്ടത്.

പ്രശ്നം പൂര്‍ണമായും പരിഹരിച്ചതായി ഫേസ്ബുക് അധികൃതർ തന്നെയാണ് ട്വിറ്ററിലൂടെ അറിയിക്കുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് കമ്പനി ഔദ്യോഗികമായി പറയുന്നില്ലെങ്കിലും ചില ആന്തരിക പ്രവർത്തന തകരാറുകൾ കാരണമാണ് ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നതിലും അയക്കുന്നതിലും പ്രശ്നം അനുഭവപ്പെട്ടതെന്നെന്നാണ് ഫേസ്ബുക്കുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

അതേസമയം തകരാറിലായ സമയത്തെ നഷ്ടം നികത്തുമോ എന്ന ചോദ്യത്തിന് ഫേസ്ബുക്ക് മറുപടി നല്‍കിയിട്ടില്ല. കോടിക്കണക്കിന് രൂപയുടെ പരസ്യ നഷ്ടമാണ് ഇതിലൂടെ സംഭവിച്ചത്. അതേസമയം ഇത് രണ്ടാം തവണയാണ് ഫേസ്ബുക്ക് പണിമുടക്കുന്നത്. മാര്‍ച്ച് 13നാണ് ഇത്തരത്തില്‍ വാട്സ്ആപ്പും ഫേസ്ബുക്കും പണിമുടക്കിയിരുന്നത്. വ്യാപകമായ നിലയിലായിരുന്നു അന്നത്തെ പ്രശ്നം.

TAGS :
Next Story