ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; വിലക്കുറവില്‍ പുതിയ മോഡലുകള്‍ ഇന്ത്യയില്‍
പ്രാദേശികമായി ഫോണ്‍ നിര്‍മിക്കാനായാല്‍ തങ്ങളുടെ വില്‍പ്പനക്കാര്‍ക്കു നല്‍കുന്ന കമ്മീഷനിലും വിലയിലും മാറ്റം വരും. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനം മാത്രമാണ് ഐഫോണുകള്‍ വിറ്റുപോകുന്നത്.

സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ മുമ്പന്തിയിലാണ് ആപ്പിളിന്റെ ഐഫോണ്‍. പക്ഷേ വില പലരേയും പിന്നോട്ട് വലിപ്പിക്കും. എന്നാല്‍ വന്‍വിലക്ക് ഐഫോണുകള്‍ നല്‍കുന്ന പ്രത്യേകതകള്‍ കുറഞ്ഞ വിലയില്‍ ചൈനീസ് കമ്പനികള്‍ നല്‍കിയതോടെ ഐഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ആവശ്യക്കാരില്ലാതായി.
അതിന് പോംവഴിയെന്നോണം സ്മാര്‍ട്ട്‌ഫോണുകള്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രാജ്യങ്ങളിലെ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ആപ്പിളിന്റെ തീരുമാനം. അങ്ങനെ വന്നാല്‍ വില കുറയും. ഇറക്കുമതി ചെയ്തിരുന്ന ഐഫോണുകള്‍ക്ക് ടാക്‌സ് കൂടുതലായിരുന്നു. ആപ്പിളിന്റെ പുതിയ മോഡലുകളായ ഐഫോണ്‍ ടെന്‍ എസ്( iPhone XS) ടെന്‍ ആര്‍( iPhone XR) എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അടുത്ത മാസം തന്നെ ഇവ രണ്ടും ഇന്ത്യയിലെത്തും.

അതേസമയം ആപ്പിളിനു വേണ്ടി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കുന്ന കമ്പനികളിലൊരാളായ ഫോക്‌സ്‌കോണ്‍ പറഞ്ഞത്, തങ്ങളുടെ നീക്കങ്ങളെക്കുറിച്ച് ഒരു പ്രതികരണവും നടത്തില്ലെന്നാണ്. ആപ്പിളിന്റെ വില കുറഞ്ഞ ഐഫോണ്‍ SE/6s/7 എന്നീ മോഡലുകള്‍, കമ്പനിയുടെ മറ്റൊരു നിര്‍മാതാവായ വിന്‍സ്ട്രണ്‍ തങ്ങളുടെ ബെംഗളൂരിലെ ഫാക്ടറിയില്‍ നിര്‍മിക്കുന്നുണ്ട്.
പ്രാദേശികമായി ഫോണ്‍ നിര്‍മിക്കാനായാല്‍ തങ്ങളുടെ വില്‍പ്പനക്കാര്‍ക്കു നല്‍കുന്ന കമ്മീഷനിലും വിലയിലും മാറ്റം വരും. ഇതിലൂടെ വിപണി പിടിക്കാനാണ് ശ്രമം. ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനം മാത്രമാണ് ഐഫോണുകള്‍ വിറ്റുപോകുന്നത്. ഐഫോണ്‍ ടെന്‍ എസിന് ഏകദേശം ഒരു ലക്ഷത്തോളമാണ് വില. ടെന്‍ ആറിന് അറുപതിനായിരത്തിനടത്തും.
Adjust Story Font
16

