Quantcast

ഉപയോക്താവിന്റെ വിവരങ്ങള്‍ അനുവാദമില്ലാതെ പരസ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി സമ്മതിച്ച്  ട്വിറ്റര്‍ 

MediaOne Logo

Web Desk

  • Published:

    7 Aug 2019 1:35 PM IST

ഉപയോക്താവിന്റെ വിവരങ്ങള്‍ അനുവാദമില്ലാതെ പരസ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി സമ്മതിച്ച്  ട്വിറ്റര്‍ 
X

ഉപയോക്താവിന്റെ വിവരങ്ങള്‍ അനുവാദമില്ലാതെ പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് ഉപയോഗിച്ചതായി സമ്മതിച്ച് ട്വിറ്റര്‍. വ്യക്തികളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പരസ്യങ്ങള്‍ ട്വിറ്റര്‍ ഫീഡില്‍ വരുത്തുന്നതിന് വേണ്ടിയുള്ള ഭാഗമായാണ് ഉപയോക്താവിന്റെ വിവരങ്ങള്‍ ശേഖരിച്ചതെന്നും അത് മൈക്രോ ബ്ലോഗിങ് വെബ്സൈറ്റിന്റെ സെറ്റിങ്സിലെ പ്രശ്നങ്ങളാണെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം. വ്യക്തികളുടെ താത്പര്യങ്ങള്‍ നോക്കി വിവരങ്ങള്‍ ശേഖരിച്ച് അത് പരസ്യത്തിന് ഉപയോഗിക്കുന്നതിലൂടെ പരസ്യങ്ങള്‍ക്ക് കൃത്യമായ വിപണി സൃഷ്ടിക്കാന്‍ സാധിക്കുന്നു.

വ്യക്തിയുടെ രാജ്യം അടയാളപ്പെടുത്തുന്ന കോഡ്( കന്‍ട്രി കോഡ്), ഒരു പരസ്യത്തോടുള്ള താത്പര്യവും ഇടപ്പെടലും സൂചിപ്പിക്കുന്ന വിവരങ്ങള്‍, തിരയാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ എന്നിവയെല്ലാമാണ് ട്വിറ്റര്‍ ഉപയോക്താവില്‍ നിന്നും അനുവാദം കൂടാതെ എടുത്തതെന്നാണ് നല്‍കുന്ന വിശദീകരണം.

‘നിങ്ങള്‍ നിങ്ങളുടെ താത്പര്യങ്ങള്‍ ഞങ്ങളെ വിശ്വസിച്ച് പിന്തുടര്‍ന്നു, പക്ഷെ ഞങ്ങള്‍ ഇത് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു’ എന്നാണ് ട്വിറ്റര്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയത്. ഇനി ഇത്തരത്തില്‍ ഒരു തെറ്റ് പറ്റില്ലെന്നും കമ്പനി കൂട്ടിചേര്‍ത്തു.

TAGS :
Next Story