Quantcast

വ്യാജന്‍മാരെ പിടിക്കാന്‍ ഇന്‍സ്റ്റഗ്രാം

ഫേസ്ബുക്കിന് നിലവിൽ 42 ഭാഷകളിലായി 54 ഫാക്ട് ചെക്കിങ് പാർട്ട്ണർമാരാണുള്ളത്

MediaOne Logo

Web Desk 9

  • Published:

    17 Aug 2019 4:53 PM IST

വ്യാജന്‍മാരെ പിടിക്കാന്‍ ഇന്‍സ്റ്റഗ്രാം
X

വ്യാജ ചിത്രങ്ങളെ നിയന്ത്രിക്കാൻ സംവിധാനവുമായി സോഷ്യൽ മീഡിയ ഭീമൻ ഇൻസ്റ്റഗ്രാം. വ്യാജമെന്ന് കരുതുന്ന ചിത്രങ്ങൾ റിപ്പോർട്ട് ചെയ്യാൻ യൂസേഴ്സിന് തന്നെ സൗകര്യമൊരുക്കുന്ന ഓപ്ഷനാണ് ഫേസ്ബുക്കിന്റെ ഈ ഇമേജ് ഷെയറിങ് സെെറ്റ് അവതരിപ്പിക്കുന്നത്.

ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള സോഷ്യൽ മീഡിയ സെെറ്റുകളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യുന്നതിന് നിലവിൽ തടസ്സമേതുമില്ല. അതുകൊണ്ട് തന്നെ ഇവിടങ്ങളിൽ വ്യാജൻമാർക്ക് വിലസാൻ സർവ സ്വാതന്ത്ര്യമാണുള്ളത്. എന്നാൽ വ്യാജ വാർത്തകളെ തടയിടുന്നതിന്, പോസ്റ്റ് ചെയ്ത കാര്യങ്ങൾ ഫാക്ട് ചെക്ക് ചെയ്യുന്ന സംവിധാനമാണുള്ളത്. ഫേസ്ബുക്കിന് നിലവിൽ 42 ഭാഷകളിലായി 54 ഫാക്ട് ചെക്കിങ് പാർട്ട്ണർമാരാണുള്ളത്. എന്നാൽ ഇൻസ്റ്റഗ്രാമിൽ ഇത് അമേരിക്കക്ക് ഉള്ളിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഈ വർഷം മേയിലാണ് ഇൻസ്റ്റഗ്രാമിൽ ഇമേജ് ഡിറ്റക്ഷൻ സൗകര്യം ആരംഭിച്ചത്.

2016ലെ അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യ കേന്ദ്രീകരിച്ച് വ്യാജ ഡാറ്റകൾ പ്രചരിപ്പിക്കാൻ ഫേസ്ബുക്കിനെ ഉപയോഗിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി ആപ്പിൽ കാര്യമായ ഫാക്ട് ചെക്കിങ് ഓപ്ഷനുകൾ കൊണ്ടുവന്നെങ്കിലും, ഇൻസ്റ്റഗ്രാമിൽ ഇത് പ്രത്യേകമായി അവതരിപ്പിക്കുകയുണ്ടായില്ല. എന്നാൽ, ഫേക്ക് ന്യൂസ് അനലിസ്റ്റുകളായ ന്യൂ നോളജിന്റെ റിപ്പോർട്ട് പ്രകാരം, വ്യാജൻമാർ നിലവിൽ ഇൻസ്റ്റഗ്രാമിനെ കൂടുതലായി ഉപയോഗപ്പെടുത്തുന്നു എന്നാണ് വിവരം.

വാക്സിനേഷനുകൾ എടുക്കുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വ്യാജ പ്രചരണങ്ങൾ, ആരോഗ്യ മേഖലയിൽ ഉൾപ്പടെ നടക്കുന്ന വ്യാജ പ്രചരണങ്ങളെ തടയുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കാൻ അതികൃധരെ പ്രേരിപ്പിച്ചിട്ടുണ്ട്.

TAGS :
Next Story