ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു
ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നും വംശീയ അധിക്ഷേപങ്ങളും മോശം ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് ശ്രദ്ധയില്‍പെട്ടത്.

ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു. കക്കിള്‍ സക്വാഡ് എന്ന ഹാക്കര്‍ സംഘമാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഡോര്‍സിയുടെ അക്കൗണ്ടില്‍ നിന്നും വംശീയ അധിക്ഷേപങ്ങളും മോശം ട്വീറ്റുകളും പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് ശ്രദ്ധയില്‍പെട്ടത്.
അതേസമയം ഹാക്ക് ചെയ്യപ്പെട്ട് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അക്കൗണ്ട് സുരക്ഷിതമാക്കി. ഡോര്‍സിയുടെ ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്താണ് ഹാക്കര്‍മാര്‍ കൃത്യം നടത്തിയതെന്നും ട്വിറ്ററിന്റെ സര്‍വറുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
എസ്.എം.എസ് സേവനങ്ങള്‍ക്കായി അടുത്തിടെ ട്വിറ്റര്‍ ഏറ്റെടുത്ത ക്ലൗഡ്‌ഹോപ്പര്‍ വഴിയാണ് ഹാക്കര്‍മാര്‍കടന്നുകയറിയത്. കഴിഞ്ഞയാഴ്ച ചില യൂട്യൂബ് സെലിബ്രിട്ടികളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തത് ഇതേ ഹാക്കര്‍ സംഘമായിരുന്നു. അതേസമയം പുതിയ ഹാക്കിങിന്റെ പശ്ചാതലത്തില്‍ ട്വിറ്റര്‍ തങ്ങളുടെ സംവിധാനത്തില്‍ സുരക്ഷ ശക്തമാക്കി.
Adjust Story Font
16

