Quantcast

സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം; സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രം

MediaOne Logo

Web Desk

  • Published:

    21 Oct 2019 10:05 PM IST

സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം; സുപ്രീംകോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേന്ദ്രം
X

സോഷ്യൽ മീഡിയയിലെ മോശം ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് സുപ്രീകോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രം. വ്യാജ വാർത്തകൾ, വിദ്വേഷ പ്രസംഗങ്ങൾ, അധിക്ഷേപങ്ങൾ എന്നിവ പ്രചരിക്കുന്നത് തടയാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന കോടതിയുടെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു സർക്കാർ.

സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള വ്യാജ പ്രചാരണങ്ങൾ തടയുന്നതിന് വലിയ മുന്നൊരുക്കം വേണമെന്നാണ് കോടതയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ അറിയിച്ചത്. രാജ്യത്തിന്റെ പരമാധികാരം, ജനങ്ങളുടെ സ്വകാര്യത, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകാൻ മൂന്നാഴ്ച്ചത്തെ സമയമാണ് കോടതി കഴിഞ്ഞ മാസം കേന്ദ്രത്തിന് നൽകിയിരുന്നത്.

സാങ്കേതിക വിദ്യയുടെ വികാസം രാജ്യപുരോഗതിയിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞ കേന്ദ്രസർക്കാർ, അത് വരുത്തിവെക്കുന്ന വിപത്തിന് തടയിടേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. വ്യക്തമായ നിയമം ഇതിനായി രൂപപ്പെടുത്തേണ്ടതുണ്ടെന്നും, അന്തിമ രൂപം നൽകുന്നതിന് മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സെപ്തംബർ 24നാണ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന രണ്ടംഗ ബെഞ്ച് സാങ്കേതിക വിദ്യ മൂലം രാജ്യത്ത് ഉണ്ടായിത്തീരുന്ന അപകടകരമായ സാഹചര്യത്തെ കുറിച്ച് ആശങ്ക പങ്കുവെച്ചത്.

TAGS :
Next Story