'കോപ്പി പേസ്റ്റ്' മെസേജുകൾ ഇനി വേണ്ട, കാഴ്ചക്കാർ കുറയും; ട്വിറ്റർ
പല പരസ്യങ്ങളും പ്രചരണങ്ങളും ഇതോടെ ട്വിറ്ററില്‍ നിന്ന് പുറത്തുപോകും

കോപ്പി പേസ്റ്റ് ചെയ്യുന്ന മെസേജുകൾക്ക് ഇനി ട്വിറ്ററില്‍ കാഴ്ചക്കാർ കുറയും. ലഭ്യമായ ഫീഡുകളുടെയും അവയുടെ ഉപയോഗത്തിന്റെയും ഗുണനിലവാരം മികച്ചതാക്കാൻ എപ്പോഴും ശ്രദ്ധിക്കുന്ന ട്വിറ്റർ ഇനി 'കോപ്പി പേസ്റ്റ്' എന്ന പരിപാടിയാണ് നിയന്ത്രിക്കാൻ പോകുന്നത്.
വൻ തോതിൽ സ്പാം മെസേജുകൾ ട്വിറ്ററിൽ നിറയുന്നത് ഒഴിവാക്കാൻ ഇതിലൂടെ കഴിയും. മാത്രമല്ല, പല പരസ്യങ്ങളും പ്രചരണങ്ങളും ഇതോടെ ട്വിറ്ററില്‍ നിന്ന് പുറത്തുപോകുകയും ചെയ്യും. കോപ്പി പേസ്റ്റ് ഉപയോഗിച്ച് നിരവധി സ്പാം ക്യാമ്പെയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പ്രധാനമായും രാഷ്ട്രീയ പാര്‍ട്ടികളും മറ്റും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനാണ് ട്വിറ്ററിന്റെ പുതിയ നടപടി തടസമാകും.
ഇനി കോപ്പി പേസ്റ്റ് ചെയ്‌താൽ അത്തരം പോസ്റ്റുകളുടെ കാഴ്ചക്കാർ കുറയും എന്ന അറിയിപ്പ് ട്വിറ്റർ നൽകി കഴിഞ്ഞു. നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ട്വിറ്ററിന്റെ ഈ നടപടി എന്ന് അഭിപ്രായമുണ്ട്.
Adjust Story Font
16

