Quantcast

സ്റ്റിക്കറിലൂടെ ശിവനെ മോശമായി ചിത്രീകരിച്ചെന്ന്​; ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്

ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ചാണ് ഇൻസ്റ്റഗ്രാം സി.ഇ.ഒക്കും മറ്റ്​ ഉദ്യോഗസ്​ഥർക്കുമെതിരെ പരാതി നൽകിയത്​

MediaOne Logo

Web Desk

  • Updated:

    2021-06-09 08:02:45.0

Published:

9 Jun 2021 7:14 AM GMT

സ്റ്റിക്കറിലൂടെ ശിവനെ മോശമായി ചിത്രീകരിച്ചെന്ന്​; ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്
X

സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്​. ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ചാണ് പരാതി. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന്​ കാണിച്ച് ഇൻസ്റ്റഗ്രാം സി.ഇ.ഒക്കും മറ്റ്​ ഉദ്യോഗസ്​ഥർക്കുമെതിരെ പാർലമെന്‍റ്​ സ്​ട്രീറ്റ്​ പൊലീസ്​ സ്റ്റേഷനിലാണ്​ ബി.ജെ.പി നേതാവായ മനീഷ്​ സിങ്​ പരാതി നൽകിയത്​.

ശിവൻ കൈയിൽ ഒരു ഗ്ലാസ് വീഞ്ഞും മറുകൈയ്യിൽ മൊബൈൽ ഫോണും വെച്ച്​ കണ്ണിറുക്കി കാണിക്കുന്ന സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെയാണ്​ മനീഷിന്‍റെ പരാതി. ഇൻസ്റ്റഗ്രാം സ്​റ്റോറി വിഭാഗത്തിലാണ്​ സ്റ്റിക്കർ കാണപ്പെട്ടത്​.

ഉടനടി സ്റ്റിക്കറുകൾ നീക്കം ചെയ്​തില്ലെങ്കിൽ ഇൻസ്റ്റഗ്രാമിന്‍റെ ഓഫീസിന്​ മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്ന്​ മനീഷ്​ സിങ്​ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. ഇൻസ്റ്റഗ്രാം അധികൃതർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS :
Next Story