Quantcast

ആരെങ്കിലുമൊന്ന് പറയൂ, ആ റഫാലല്ല, ഈ റാഫേല്‍!

മാതൃരാജ്യമായ സ്‌പെയിനെ കുറിച്ച് നദാല്‍ ഇട്ട ഫേസ്ബുക്ക് വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലുള്ളതാണ്. ഒന്നും രണ്ടുമല്ല നൂറുകണക്കിന് മലയാളത്തിലുള്ള കമന്റുകളാണ്

MediaOne Logo

Web Desk

  • Published:

    26 Sept 2018 6:10 PM IST

ആരെങ്കിലുമൊന്ന് പറയൂ, ആ റഫാലല്ല, ഈ റാഫേല്‍!
X

റഫാല്‍ വിവാദത്തില്‍ ഇന്ത്യയില്‍ വിവാദം കൊടുമ്പിരികൊള്ളുമ്പോള്‍ പൊങ്കാല ഏറ്റുവാങ്ങുന്നത് ടെന്നീസ് താരം റാഫേല്‍ നദാലാണ്. പേരിലുള്ള സാമ്യമല്ലാതെ റഫാല്‍ പോര്‍വിമാനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ കമന്റുകള്‍ കണ്ട് നദാല്‍ അന്തം വിടുന്നുണ്ടാകും. നദാലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളി കമന്റുകളുടെ പൊങ്കാലയാണ് നടക്കുന്നത്.

മാതൃരാജ്യമായ സ്‌പെയിനെ കുറിച്ച് നദാല്‍ ഇട്ട ഫേസ്ബുക്ക് വീഡിയോക്ക് താഴെയുള്ള കമന്റുകളില്‍ ഭൂരിഭാഗവും മലയാളത്തിലുള്ളതാണ്. ഒന്നും രണ്ടുമല്ല നൂറുകണക്കിന് മലയാളത്തിലുള്ള കമന്റുകളാണ് നദാലിന്റെ ഫേസ്ബുക്ക് പേജിന് കീഴില്‍ വരുന്നത്. ആക്ഷേപഹാസ്യത്തിലും ചീത്തവിളിയിലുമൊക്കെയാണ് കമന്റുകള്‍. റഫാല്‍ ഇടപാട് വിവാദമായതിനൊപ്പം റാഫേല്‍ നദാലിനെ ബന്ധപ്പെടുത്തിയുള്ള ട്രോളുകളും പ്രചരിച്ചിരുന്നു. ഇതിനൊടുവിലാണ് നദാലിന്റെ ഫേസ്ബുക്ക് പേജില്‍ തന്നെ ട്രോള്‍ മഴയുമായി ഫേസ്ബുക്ക് മലയാളികള്‍ എത്തിയിരിക്കുന്നത്.

TAGS :

Next Story