Quantcast

പാകിസ്താനിൽ സൈനിക ആസ്ഥാനത്തിന് സമീപം സ്‌ഫോടനം; 10 മരണം

ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിൽ അർധസൈനിക വിഭാഗമായ എഫ്‌സി (ഫ്രോണ്ടിയർ കോർപ്‌സ്) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്

MediaOne Logo

Web Desk

  • Published:

    30 Sept 2025 3:45 PM IST

പാകിസ്താനിൽ സൈനിക ആസ്ഥാനത്തിന് സമീപം സ്‌ഫോടനം; 10 മരണം
X

Pakistan blast | Photo | The Dawn

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ ക്വറ്റയിലുണ്ടായ സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റതായി ബലൂചിസ്താൻ ആരോഗ്യമന്ത്രി ബഖത് മുഹമ്മദ് കാക്കർ പറഞ്ഞു.

ക്വറ്റയിലെ സർഗൂൻ റോഡിലുള്ള പാകിസ്താൻ അർധസൈനിക വിഭാഗമായ എഫ്‌സി (ഫ്രോണ്ടിയർ കോർപ്‌സ്) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടനത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ തകർന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സ്‌ഫോടനത്തിന്റെ ശബ്ദം വളരെ ദൂരെ വരെ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സമീപത്തെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

സ്‌ഫോടനത്തെ ശക്തമായി അപലപിച്ച ബലൂചിസ്താൻ മുഖ്യമന്ത്രി മീർ സർഫറാസ് ബഗ്തി ഭീകരാക്രമണമാണ് ഉണ്ടായതെന്ന് പറഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ സുരക്ഷാസേന ശക്തമായി പ്രതികരിച്ചെന്നും നാല് തീവ്രവാദികളെ വധിച്ചെന്നും ബഗ്തി പറഞ്ഞു.


TAGS :

Next Story