Quantcast

തുര്‍ക്കിയിലെ ഹോട്ടലിന് തീപിടിച്ച് 66 മരണം; നിരവധിപേർക്ക് പരിക്ക്

ഏകദേശം 230 പേരെങ്കിലും ഹോട്ടലിൽ താമസിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

MediaOne Logo

Web Desk

  • Updated:

    2025-01-21 13:40:30.0

Published:

21 Jan 2025 7:05 PM IST

തുര്‍ക്കിയിലെ ഹോട്ടലിന് തീപിടിച്ച് 66 മരണം; നിരവധിപേർക്ക് പരിക്ക്
X

ഇസ്താംബുൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ്‌കീ റിസോർട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു. അപകടത്തിൽ നിരവധിപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. അപകടകാരണം കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഏകദേശം 230 പേരെങ്കിലും ഹോട്ടലിൽ താമസിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തീപിടിത്തമുണ്ടായതിന് പിന്നാലെ ഹോട്ടലിലുണ്ടായവർ കയറുപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതിനിടെ ചിലർ വീഴ്ച്ചയിൽ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോ​ഗസ്ഥർ പറഞ്ഞു. എന്നാൽ കെട്ടിടം തകരാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീപിടിത്തമുണ്ടായപ്പോൾ ഹോട്ടലിൽ ഫയർ അലാറം മുഴങ്ങിയില്ലെന്നും സ്മോക്ക് ഡിറ്റക്ടറുകൾ പ്രവർത്തിച്ചില്ലെന്നും ഹോട്ടലിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.

TAGS :

Next Story