Quantcast

കോവിഡ് പ്രതിസന്ധി; 700 ഓക്സിജൻ കോൺസെൻട്രേറ്ററുകള്‍ ഇന്ത്യയിലെത്തിച്ച് അയര്‍ലാന്‍ഡ്

അമേരിക്കയിൽ നിന്നെത്തിയ അടിയന്തര സഹായം ഇന്നു രാവിലെയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.

MediaOne Logo

Web Desk

  • Published:

    30 April 2021 5:49 AM GMT

കോവിഡ് പ്രതിസന്ധി; 700 ഓക്സിജൻ കോൺസെൻട്രേറ്ററുകള്‍ ഇന്ത്യയിലെത്തിച്ച് അയര്‍ലാന്‍ഡ്
X

കോവിഡ് രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി വിദേശ രാജ്യങ്ങളുടെ സഹായം തുടരുന്നു. യൂറോപ്യന്‍ രാജ്യമായ അയർലാൻഡിൽ നിന്നുള്ള സഹായങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തി. 700 യൂണിറ്റ് ഓക്സിജൻ നിർമാണ യന്ത്രവും 365 വെന്‍റിലേറ്ററുകളും അടങ്ങുന്നതാണ് അയര്‍ലാന്‍ഡില്‍ നിന്നുള്ള സഹായം. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള തങ്ങളുടെ സുഹൃത്തും പങ്കാളിയുമായ അയർലാൻഡിന് നന്ദിയറിക്കുന്നതായി ഇന്ത്യന്‍ വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.

അമേരിക്കയിൽ നിന്നെത്തിയ അടിയന്തര സഹായം ഇന്നു രാവിലെയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 400 ഓക്സിജൻ സിലിണ്ടറുകൾ, പത്തു ലക്ഷത്തിനടുത്ത് കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ, ആശുപത്രി ഉപകരണങ്ങൾ, സൂപ്പർ ഗാലക്സി മിലിട്ടറി ട്രാൻസ്പോർട്ടർ തുടങ്ങിയവയാണ് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ഇന്ത്യയിലേക്ക് സഹായമെത്തിക്കുന്നതിന്‍റെ ചിത്രങ്ങൾ അമേരിക്കൻ എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 70 വർഷമായുള്ള ബന്ധത്തിന്‍റെ പുറത്ത് അമേരിക്ക ഇന്ത്യയോടൊപ്പം നിൽക്കുന്നു. കോവിഡിനെതിരെ നമുക്കൊരുമിച്ച് പടപൊരുതാം, എന്നാണ് ഇന്ത്യയിലെ യു.എസ് എംബസി ട്വീറ്റ് ചെയ്തത്. 'യു.എസ് ഇന്ത്യ ദോസ്തി' എന്ന ടാഗും എംബസി പങ്കുവെച്ചിട്ടുണ്ട്.

TAGS :

Next Story