Quantcast

ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 82 മരണം; ഒമ്പത് പേരെ കാണാതായി

ഷാൻസി പ്രവിശ്യയിലെ തോങ്ഷൗ ഗ്രൂപ്പിന്റെ കീഴിലുള്ള ലിയുഷെൻയു കൽക്കരി ഖനിയിലാണ് ദുരന്തമുണ്ടായത്

MediaOne Logo
ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തിൽ 82 മരണം; ഒമ്പത് പേരെ കാണാതായി
X

ബീജിങ്: വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലെ കൽക്കരി ഖനിയിലുണ്ടായ ശക്തമായ വാതക സ്‌ഫോടനത്തിൽ 82 തൊഴിലാളികൾ മരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ കാണാതായ ഒമ്പത് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

ഷാൻസി പ്രവിശ്യയിലെ തോങ്ഷൗ ഗ്രൂപ്പിന്റെ കീഴിലുള്ള ലിയുഷെൻയു കൽക്കരി ഖനിയിലാണ് ദുരന്തമുണ്ടായത്. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 7:29-ഓടെയായിരുന്നു സംഭവം. സ്‌ഫോടനം നടക്കുമ്പോൾ 247 ഓളം തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നുവെന്നാണ് വിവരം.

സ്ഥലത്ത് രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും, കാണാതായവർക്കായുള്ള തിരച്ചിൽ ശക്തമാക്കാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉത്തരവിട്ടു. അപകടത്തിന്റെ കാരണം അടിയന്തരമായി അന്വേഷിക്കണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടു.

TAGS :

Next Story