Quantcast

ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 84 പേർ

ഇസ്രയേൽ നഗരങ്ങളിൽ നെതന്യാഹുവിരുദ്ധ പ്രഷോഭം കൂടുതൽ ശക്​തമാകുന്നു

MediaOne Logo

Web Desk

  • Published:

    21 Sept 2025 6:39 AM IST

ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ; ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 84 പേർ
X

ഗസ്സ: ഗസ്സയിൽ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേൽ. ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുഞ്ഞുങ്ങളടക്കം 84 പേർ. വൻനശീകരണ ശേഷിയുള്ള ബോംബുകൾ ഉപയോഗിച്ചാണ് സിവിലിയൻ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ തകർക്കുന്നത്. ആയുസിൽ കണ്ട ഏറ്റവും മോശം തകർച്ചയെന്ന് യുഎൻ സെക്രട്ടറി ജനറൽ.

മനുഷ്യർക്ക്​ താമസിക്കാൻ പറ്റാത്ത ഇടമായി ഗസ്സയെ മാറ്റിയെടുക്കുകയാണ്​ ആക്രമണലക്ഷ്യം. തന്‍റെ ജീവിതകാലത്തെ ഏറ്റവും മോശമായ മരണവും തകർച്ചയുമാണ്​ ഗസ്സയിൽ കാണുന്നതെന്ന്​ യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ്​ പറഞ്ഞു. ഇസ്രായേൽ ഭീഷണിക്ക്​ അന്താരാഷ്ട്ര സമൂഹം വഴങ്ങരുതെന്നും അദ്ദേഹം നിർദേശിച്ചു. 5 ലക്ഷത്തോളം പേരാണ്​ ഇസ്രയേൽ ആക്രമത്തെ തുടർന്ന്​ ഗസ്സ സിറ്റിയിൽ നിന്ന്​ പലായനം ചെയ്തത്​. ഇസ്രയേൽ സേന സുരക്ഷിതം എന്ന്​ പറഞ്ഞ തെക്കൻ ഗസ്സയിലെ മവാസിയിൽ ആൾതിരക്ക്​ മൂലമുള്ള ദുരിതം വിവരണാതീതമാണ്​. വഴിയോരങ്ങളിൽ ടെന്‍റുകൾ പോലുമില്ലതെ ജീവിതം തള്ളിനീക്കുകയാണ്​​ പതിനായിരങ്ങൾ.

അതിനിടെ, 47 ബന്ദികൾക്ക് വിടപറഞ്ഞുള്ള പോസ്റ്റർ പുറത്തിറക്കി ഹമാസ്. 'വിടപറയൽ ചിത്രം' എന്നാണ് ഹമാസ് പോസ്റ്ററിനെ വിശേഷിപ്പിച്ചത്. 1986ൽ പിടികൂടിയ ഇസ്രായേലി വായുസേനാംഗം റോൺ അരാദിന്റെ പേരാണ് ബന്ദികൾക്കെല്ലാം ചിത്രത്തിനൊപ്പം നൽകിയിരിക്കുന്നത്. ബന്ദികളെ കൊന്നൊടുക്കാൻ നെതന്യാഹു തീരുമാനിച്ചിരിക്കെ അവരുടെ സുരക്ഷക്കായി ഞങ്ങൾക്ക്​ ഇനി ഒന്നും ചെയ്യാനില്ലെന്ന്​ ഹമാസ്​ പറയുന്നു. ചിത്രം പുറത്തുവന്നതോടെ ഇസ്രയേൽ നഗരങ്ങളിൽ നെതന്യാഹുവിരുദ്ധ പ്രഷോഭം കൂടുതൽ ശക്​തമായി. ജറൂസലമിൽ നെനതന്യാഹുവിന്‍റെ വസതിക്കു മുന്നിലും തെൽ അവിവിൽ ലികുഡ്​ പാർട്ടി ആസ്ഥാനത്തും നടന്ന പ്രതിഷേധ റാലയിൽ ആയിരങ്ങൾ പങ്കുചേർന്നു.




TAGS :

Next Story