Quantcast

സിറിയയിൽ വീണ്ടും റഷ്യൻ വ്യോമാക്രമണം; 9 പേർ കൊല്ലപ്പെട്ടു

ജിസർ അൽ-ഷുഗൂറിലെ മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പെരുന്നാളിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകളുടെ തിരക്കായിരുന്നു മാർക്കറ്റിൽ

MediaOne Logo

Web Desk

  • Published:

    26 Jun 2023 12:10 PM GMT

syria
X

വടക്കുപടിഞ്ഞാറൻ സിറിയൻ നഗരമായ ഇഡ്‌ലിബിന് സമീപം റഷ്യയുടെ വ്യോമാക്രമണം. ഇഡ്‌ലിബിന് അടുത്തുള്ള ഗ്രാമങ്ങളിൽ റഷ്യൻ ജെറ്റുകൾ ബോംബാക്രമണം നടത്തി. ആക്രമണത്തിൽ ഒൻപത് പൗരന്മാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രക്ഷാപ്രവർത്തകർ പറഞ്ഞു.

പ്രദേശത്തെ ജിസർ അൽ-ഷുഗൂറിലെ മാർക്കറ്റിൽ സാധനം വാങ്ങാൻ എത്തിയവരാണ് ആക്രമണത്തിന് ഇരയായത്. പെരുന്നാളിന് മുന്നോടിയായി സാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകളുടെ തിരക്കായിരുന്നു മാർക്കറ്റിൽ. റഷ്യൻ സുഖോയ് ജെറ്റുകളിലാണ് ബോംബ് വർഷിച്ചതെന്നാണ് വൈറ്റ് ഹെൽമെറ്റ്സ് എമർജൻസി റെസ്‌പോൺസ് ഗ്രൂപ്പ് പറയുന്നത്.

റഷ്യയും തുർക്കിയും ചേർന്ന് രൂപീകരിച്ച ബഫർ സോണിൽ ഉൾപ്പെടുന്ന പർവതനിരകളായ ജബൽ അൽ സാവ്യ മേഖലയിലെയും ഇദ്‌ലിബ് നഗരത്തിന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിലെയും ഗ്രാമങ്ങളിലും ജെറ്റുകൾ ആക്രമണം നടത്തിയതായി സാക്ഷികളും രക്ഷാപ്രവർത്തകരും പറഞ്ഞു. റഷ്യയിൽ നിന്നോ സിറിയൻ സൈന്യത്തിലെ സഖ്യകക്ഷികളിൽ നിന്നോ പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല.

TAGS :

Next Story