Quantcast

സിറിയയിലെ ആക്രമണം: ഇസ്രായേൽ ക്രൂരതക്ക് തിരിച്ചടി ഉറപ്പെന്ന് ഇറാൻ

സയണിസ്​റ്റ്​ രാജ്യം നടത്തിയ കുറ്റകൃത്യത്തിന്​ പ്രതികരണം ഉറപ്പാണെന്ന്​ ഇറാൻ പ്രസിഡൻറ്

MediaOne Logo

Web Desk

  • Updated:

    2024-01-21 00:57:40.0

Published:

21 Jan 2024 12:55 AM GMT

israel attack at syria
X

സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‍ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ട സംഭവത്തോടെ മേഖലയിൽ സംഘർഷം മൂർച്ഛിച്ചു. സയണിസ്​റ്റ്​ രാജ്യം നടത്തിയ കുറ്റകൃത്യത്തിന്​ പ്രതികരണം ഉറപ്പാണെന്ന്​ ഇറാൻ പ്രസിഡൻറ്​ ഇബ്രാഹിം അൽ റഈസി വ്യക്തമാക്കി.

ഡമസ്​കസിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇറാന്‍റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേൽ ആക്രമണം. ഹുജ്ജത്തുല്ലഒമിദ്‍വാർ, അലി അഗസാദിഹ്, ഹുസൈൻ മുഹമ്മദി, സയ്യിദ് കരീമി, മുഹമ്മദ് അമിൻ സമദി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാലു നില കെട്ടിടം പൂർണമായി തകർന്നു.

കഴിഞ്ഞമാസം ഡമസ്കസിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. ഇസ്രായേൽ ക്രൂരതക്ക്​ തിരിച്ചടി ഉറപ്പാണെന്ന്​ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസിയും ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമിയും പ്രതികരിച്ചു. ഇസ്രായേലിന്‍റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്‍റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു.

ഇറാഖിൽ അൽ അസദ്​ വ്യോമതാവളത്തിനു നേർക്ക്​ ഇറാഖിലെ ഇസ്​ലാമിക്​ റെസിസ്​റ്റൻസ്​ വിഭാഗം നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത്​ രണ്ട്​ അമേരിക്കൻ സൈനികർക്ക്​ പരിക്കേറ്റു. ഒരു ഇറാഖി സുരക്ഷാ ഉദ്യോഗസ്​ഥനും പരിക്കുണ്ട്​. സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന്​ പെൻറഗൺ അറിയിച്ചു.

ഇ​സ്രാ​യേ​ൽ - ഫ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ൽ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​രം സാ​ധ്യ​മാ​ണെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​​െൻറ വാദം തള്ളി ബെൻ ഗവിർ ഉൾപ്പെടെ ഇസ്രായേൽ മന്ത്രിമാർ. ഒരു നിലക്കും ഫലസ്​തീൻ സ്വതന്ത്രരാഷ്​ട്രം അനുവദിക്കില്ലെന്നാണ്​ മന്ത്രിമാരിൽ ചിലരുടെ പ്രതികരണം. ബന്ദികളുടെ മോചനം ഉറപ്പാക്കാൻ ഹമാസുമായി ചർച്ച വേണമെന്ന ആവശ്യം ഉന്നയിച്ച്​ ആയിരങ്ങൾ ഇന്നലെയും ഇസ്രായേലിൽ പ്രക്ഷോഭം നടത്തി. നെതന്യാഹുവി​ന്റെ രാജി ആവശ്യപ്പെട്ടുള്ള സമ്മർദവും ശക്​തമാണ്​.

ഇതിനിടയിലും ഗസ്സയിൽ ​ഇസ്രായേൽ ആക്രമണം കൂടുതൽ കടുപ്പിച്ചു. ഹമാസിന്​ വൻ ആഘാതം ഏൽപിക്കാൻ സാധിച്ചതായി ഇസ്രായേൽ സൈനിക വക്​താവ് പറഞ്ഞു​. പിന്നിട്ട 24 മണിക്കൂറിനുള്ളിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 165 ആയി. ഗസ്സയിൽ ആകെ മരണം 24,927 ആണ്. പരിക്കേറ്റവരുടെ എണ്ണം 62,388ൽ എത്തി. നബുലസ്, ഹെബ്രോൺ​ ഉൾപ്പെടെ വെസ്​റ്റ്​ ബാങ്ക്​ പ്രദേശങ്ങളിലും ഇസ്രായേൽ അതിക്രമം തുടർന്നു.

TAGS :

Next Story