Quantcast

'ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ല': ബിന്യമിന്‍ നെതന്യാഹു

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകിയതായും ഇസ്രായേൽ പ്രധാനമന്ത്രി സൂചന നൽകി

MediaOne Logo

Web Desk

  • Updated:

    2026-03-20 01:19:27.0

Published:

20 March 2026 6:48 AM IST

ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ല: ബിന്യമിന്‍ നെതന്യാഹു
X

ജറുസലേം: ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇനി ആക്രമണം നടത്തില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നും നെതന്യാഹു.

അതെ സമയം, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കാൻ അമേരിക്കയുമായി ചേർന്ന് പദ്ധതിക്ക് രൂപം നൽകിയതായും ഇസ്രായേൽ പ്രധാനമന്ത്രി സൂചന നൽകി. ബ്രിട്ടൻ ഉൾപ്പെടെ അര ഡസൻ രാജ്യങ്ങളുടെ പിന്തുണയും അമേരിക്കക്ക് ലഭിച്ചു.

ഇസ്രയേലിലെ ഹൈഫ ഓയിൽ റിഫൈനറിക്ക് നേരെയുള്ള ആക്രമണവും യു എസ് പോർവിമാനത്തെ വെടിവെച്ചതും തങ്ങളുടെ സൈനികനേട്ടമായി ഇറാൻ വിലയിരുത്തി. അതേസമയം, ആഗോള വിപണിയിൽ ഊർജ പ്രതിസന്ധി തുടരുകയാണ്.

TAGS :

Next Story