Quantcast

കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള അനുമതി നൽകി ബ്രസീൽ

പ്രസിഡന്റ് ജെയർ ബോൾസോനാരോ മകൾക്ക് വാക്‌സിൻ നൽകില്ലെന്ന് മുൻകൂട്ടി വ്യക്തമാക്കിയത് ആശങ്കകൾക്കിടയാക്കി

MediaOne Logo

Web Desk

  • Updated:

    2022-01-06 11:20:44.0

Published:

6 Jan 2022 9:27 AM GMT

കുട്ടികൾക്ക് വാക്‌സിൻ നൽകാനുള്ള അനുമതി നൽകി ബ്രസീൽ
X

അഞ്ച് മുതൽ 11 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള അനുമതി നൽകി ബ്രസീൽ ആരോഗ്യ മന്ത്രാലയം. കോവിഡിന്റെ പുത്തൻ വകഭേദമായ ഒമിക്രോൺ രാജ്യത്താകമാനം ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർണായകമായ തീരുമാനം. കുട്ടികൾക്ക് വാക്‌സിൻ ഡോസുകൾ നൽകുന്നതിലൂടെ അവർക്ക് യാതൊരു വിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന് ഉറപ്പ് നൽകാൻ കഴിയുമെന്ന് ആരോഗ്യമന്ത്രി മാർസെലോ ക്വിറോഗ പറഞ്ഞു.

ഫൈസർ-ബയോഎൻടെക്കിന്റെ ചൈൽഡ് സൈസ് ഡോസ് സുരക്ഷിതവും ഫലപ്രദവുമാണെന്ന് രാജ്യത്തെ സ്വതന്ത്ര മരുന്ന് റെഗുലേറ്ററായ അൻവിസ മൂന്നാഴ്ചയ്ക്ക് ശേഷം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബ്രസീൽ ആരോഗ്യ മന്ത്രാലയത്തിന്റെ അന്തിമ തീരുമാനം. കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിലെ കാല താമസം സർക്കാരിനെതിരെ വ്യാപകമായ വിമർശനത്തിന് കാരണമായിരുന്നു. എന്നാൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ മകൾക്ക് വാക്‌സിൻ നൽകില്ലെന്ന് മുൻകൂട്ടി വ്യക്തമാക്കിയത് ആശങ്കകൾക്കിടയാക്കി. ഇതിനിടെ ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.

ബ്രസീലിലെ ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ഡാറ്റയിൽ 24 മണിക്കൂറിനുള്ളിൽ 18,759 പുതിയ കേസുകളാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 5 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. ക്രിസ്മസ്, ന്യൂ ഇയർ തുടങ്ങിയ അവധി ദിനങ്ങളിലും രാജ്യത്ത് ഒമിക്രോണിന്റെ അതി വ്യാപനമുണ്ടായിട്ടുണ്ട്. യുഎസ്സിന് ശേഷം ബ്രസീലിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏതാണ്ട് 620,000 പേർ കോവിഡിനെ തുടർന്ന് ബ്രസീലിൽ മരണപ്പെട്ടന്നാണ് കണക്ക്.

TAGS :

Next Story