Quantcast

യുഎസിൽ അബദ്ധത്തിൽ വെടിയുതിർത്ത് നായ; സ്ത്രീക്ക് പരിക്ക്

സംഭവത്തെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു

MediaOne Logo

Web Desk

  • Published:

    26 May 2026 1:07 PM IST

യുഎസിൽ അബദ്ധത്തിൽ വെടിയുതിർത്ത് നായ; സ്ത്രീക്ക് പരിക്ക്
X

Representational Image

നെബ്രാസ്ക: നായ കടിച്ചു എന്ന വാർത്തകൾ പതിവാണെങ്കിലും, നായ വെടിയുതിർത്തു എന്ന വാർത്ത ഏറെ കൗതുകമുള്ളതാണ്. അമേരിക്കയിലെ നെബ്രാസ്കയിൽ നിന്ന് പുറത്തുവന്ന അസാധാരണമായ ഒരു വാർത്തയാണിത്. ഒരു ഗ്യാസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് ട്രക്കിനുള്ളിൽ വെച്ച്, നായ അബദ്ധത്തിൽ ഷോട്ട്ഗൺ ഉപയോഗിച്ച് വെടിയുതിർത്തു. ഈ സംഭവത്തിൽ സമീപത്തെ ട്രാഫിക് സിഗ്നലിൽ കാത്തുനിന്ന ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്കോട്ട്സ്‌ബ്ലഫ് എന്ന സ്ഥലത്തെ ഒരു കൺവീനിയൻസ് സ്റ്റോറിന് സമീപമാണ് സംഭവം നടന്നത്. ട്രക്കിന്റെ ഉടമ സാധനങ്ങൾ വാങ്ങാനായി പുറത്തിറങ്ങിയ സമയത്തായിരുന്നു സംഭവം. ട്രക്കിനുള്ളിൽ മറ്റൊരു യാത്രക്കാരൻ കൂടി ഉണ്ടായിരുന്നു. ഉടമ പുറത്തിറങ്ങിയ സമയത്ത് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന നായ പിൻസീറ്റ് തള്ളുകയും അപ്രതീക്ഷിതമായി അവിടെ വെച്ചിരുന്ന തോക്ക് പ്രവർത്തിക്കുകയുമായിരുന്നു.

നായ അബദ്ധത്തിൽ വെടിവെച്ചപ്പോൾ, ഉണ്ടകളിൽ ഒന്ന് വാഹനത്തിന്റെ പാസഞ്ചർ ഡോറിലൂടെ പുറത്തേക്ക് തെറിച്ചു. കൃത്യം ആ സമയത്ത് സമീപത്തെ ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുകയായിരുന്ന ഒരു സ്ത്രീയുടെ കയ്യിലാണ് വെടിയുണ്ട തറച്ചത്. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഭാഗ്യവശാൽ, പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. നെബ്രാസ്കയിലെ നിയമപ്രകാരം, വാഹനങ്ങളിൽ ലോഡ് ചെയ്ത തോക്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് പിഴയും നിയമനടപടികളും നേരിടേണ്ടി വരും. യുഎസിൽ ഇത്തരം സംഭവങ്ങൾ അപൂർവമാണെങ്കിലും, ഇത്രയും ദൂരത്തേക്ക് വെടിയുണ്ട സഞ്ചരിച്ച് ഒരാൾക്ക് പരിക്കേറ്റ സംഭവം അവിശ്വസനീയമായാണ് അധികൃതർ കാണുന്നത്.

TAGS :

Next Story