‘ഡെമോക്രാറ്റിക്ക് പാർട്ടിയുടെ ഭാവി’; സൊഹ്‌റാൻ മംദാനിയെ പുകഴ്ത്തി ഇലോൺ മസ്ക്
മസ്‌ക് പങ്കിട്ട ന്യൂയോർക്ക് ഗവർണറുടെ വിഡിയോയിൽ 'അമേരിക്കയെ തിരിച്ചുപിടിക്കാൻ' മംദാനിക്ക് വോട്ട് ചെയ്യാൻ ഹോച്ചുൾ പിന്തുണക്കാരോട് ആവശ്യപ്പെടുന്നുണ്ട്

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥിയാകാൻ സാധ്യതയുള്ള സൊഹ്‌റാൻ മംദാനിയെ പുകഴ്ത്തി ട്രംപിന്റെ മുൻ സഖ്യകക്ഷിയും അമേരിക്കൻ കോടീശ്വരനുമായ ഇലോൺ മസ്ക്. 'ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവി' എന്നാണ് മംദാനിയെ മസ്ക് വിശേഷിപ്പിച്ചത്.
Zohran is the future of the Democratic Party https://t.co/qwkBimPBby
— Elon Musk (@elonmusk) October 27, 2025
'സൊഹ്‌റാൻ ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയാണ്'; ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ മംദാനിയെ പിന്തുണച്ച് സംസാരിച്ച വീഡിയോക്ക് മറുപടിയായി മസ്‌ക് എക്‌സിൽ കുറിച്ചു. ഭവന നിർമാണം, വാടക നിയന്ത്രണം, ഉയർന്ന വരുമാനക്കാർക്ക് നികുതി ചുമത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിച്ചാണ് സൊഹ്‌റാൻ തന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ മുന്നോട്ട് നയിക്കുന്നത്.
മസ്‌ക് പങ്കിട്ട ന്യൂയോർക്ക് ഗവർണറുടെ വിഡിയോയിൽ 'അമേരിക്കയെ തിരിച്ചുപിടിക്കാൻ' മംദാനിക്ക് വോട്ട് ചെയ്യാൻ ഹോച്ചുൾ പിന്തുണക്കാരോട് ആവശ്യപ്പെടുന്നുണ്ട്. ഒക്ടോബർ 26ന് ന്യൂയോർക്ക് സിറ്റിയിൽ നടന്ന റാലിയിൽ പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ്, സെനറ്റർ ബെർണി സാൻഡേഴ്‌സ് തുടങ്ങിയ പുരോഗമനവാദികൾക്കൊപ്പം ഗവർണർ ഹോച്ചുളും പങ്കെടുത്തു.
സൊഹ്‌റാൻ മംദാനിയെ ആദ്യമായി പിന്തുണച്ചവരിൽ ഒരാളാണ് ന്യൂയോർക്ക് മേയറായ ഹോച്ചുൾ. സെപ്റ്റംബറിൽ ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾക്കിടയിലും മംദാനിയുടെ ക്യാമ്പയിനിനെ ഹോച്ചുൾ പ്രശംസിച്ചു. 'ന്യൂയോർക്ക് നഗരത്തിന് ആവശ്യമായ ധൈര്യവും, ശുഭാപ്തിവിശ്വാസവും മംദാനിക്കുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.' അവർ എഴുതി.
വരാനിരിക്കുന്ന മേയർ തെരഞ്ഞെടുപ്പിൽ സൊഹ്‌റാൻ മംദാനി റിപ്പബ്ലിക്കൻ പാർട്ടിയുടെ കർട്ടിസ് സ്ലിവയെയും സ്വതന്ത്രൻ ആൻഡ്രൂ ക്യൂമോയെയും നേരിടും. നിലവിലെ മേയർ എറിക് ആഡംസ് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ബ്രോങ്ക്സ് പള്ളിക്ക് പുറത്ത് സംസാരിക്കവെ 9/11 ന് ശേഷം ന്യൂയോർക്കിലെ മുസ്‌ലിംകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മംദാനി സംസാരിച്ചു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളുമായി താൻ കാമ്പയിൻ നടത്തുമ്പോൾ തന്റെ എതിരാളികൾ കടുത്ത മുസ്ലിംവിരുദ്ധത പ്രകടിപ്പിക്കുകയാണെന്ന് മംദാനി ആരോപിച്ചു.
Adjust Story Font
16

