തിരിച്ചടിച്ച് ഇറാൻ; സ്ഥിരീകരിച്ച് ഇസ്രായേൽ
ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാൻ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്

- Updated:
2026-02-28 08:48:19.0

തെഹ്‌റാൻ: ഇസ്രായേലിനെതിരെ പ്രത്യാക്രമണം നടത്തി ഇറാൻ. ഇറാനിൽ നിന്ന് മിസൈലുകൾ ഇസ്രായേലിനെ ലക്ഷ്യമിട്ട് തൊടുത്തതായി ഇസ്രായേൽ പ്രതിരോധസേന സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിൽ അപകട സൈറണുകൾ മുഴങ്ങിയതായി അൽ ജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആളുകളോട് ബങ്കറുകളിലേക്ക് മടങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്.
ഹോം ഫ്രണ്ട് കമാൻഡിന്റെ നിർദേശങ്ങൾ പൗരൻമാർ പാലിക്കണമെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. മിസൈലുകളെ പ്രതിരോധിക്കാനും തകർക്കാനുമുള്ള അടിയന്തര നീക്കങ്ങൾ സൈന്യം നടത്തുന്നുണ്ട്. പ്രതിരോധസംവിധാനങ്ങൾ കുറ്റമറ്റതല്ല. അതുകൊണ്ട് തന്നെ പൗരൻമാർ സൈന്യത്തിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഐഡിഎഫ് മുന്നറിയിപ്പ് നൽകി.
വടക്കൻ ഇസ്രായേലിൽ വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുണ്ട്. ഇറാൻ ആക്രമണത്തെ പ്രതിരോധിക്കാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് ഇസ്രായേൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ മുഴങ്ങിയത്. ഇന്ന് രാവിലെയാണ് ഇസ്രായേൽ ഇറാനെ ആക്രമിച്ചത്. ഇരുപക്ഷത്തുമുള്ള നാശനഷ്ടങ്ങളോ ആളപായമോ പുറത്തുവന്നിട്ടില്ല.
Adjust Story Font
16
