Quantcast

'ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കണം'; ഫ്രഞ്ച് പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ച് മോദി

സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും ഫ്രാൻസും അടുത്ത സഹകരണം തുടരുമെന്നും മോദി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-16 16:00:17.0

Published:

16 April 2026 9:29 PM IST

ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കണം; ഫ്രഞ്ച് പ്രസിഡന്‍റുമായി ഫോണില്‍ സംസാരിച്ച് മോദി
X

ന്യൂഡല്‍ഹി: മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പശ്ചിമേഷ്യയിലെ സാഹചര്യവും ഹോർമുസ് കടലിടുക്കിലെ സാഹചര്യവും ചർച്ച ചെയ്തുവെന്നും മോദി അറിയിച്ചു. എക്സിലൂടെയാണ് മോദി മാക്രോണുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് അറിയിച്ചത്.

ഫ്രഞ്ച് പ്രസിഡന്റുമായുള്ള ഫോൺ സംഭാഷണത്തിൽ, ഇറാനിലെ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക ആക്രമണങ്ങൾക്ക് പിന്നാലെ, ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കപ്പൽ ഗതാഗത സ്വാതന്ത്ര്യം അടിയന്തരമായി പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചര്‍ച്ച ചെയ്തെന്ന് മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അറിയിച്ചു. മേഖലയിലും അതിനപ്പുറവും സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും ഫ്രാൻസും അടുത്ത സഹകരണം തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏകദേശം 40 മിനിറ്റ് നീണ്ടുനിന്ന ഈ സംഭാഷണം, സംഘർഷത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും, ആഗോള ഊർജ്ജ വിതരണത്തിലെ തടസങ്ങളെക്കുറിച്ചും പരാമർശിച്ചതായും 'ഇക്കണോമിക്സ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.


TAGS :

Next Story