ഗസ്സ വെടിനിർത്തൽ കരാർ; ഇസ്രായേലിന്റെ മറുപടി കാത്ത് മധ്യസ്ഥ രാജ്യങ്ങൾ
ഗസ്സയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണെന്നും ഹമാസിനെ തകർക്കാതെ ബന്ദികളുടെ മോചനം നടക്കില്ലെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു

തെൽഅവീവ്: ഗസ്സയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ മറുപടിക്ക് കാത്ത് മധ്യസ്ഥ രാജ്യങ്ങൾ. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തുമാണ് വെടിനിർത്തലിൽ മറുപടി കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയത്. വെടിനിർത്തൽ നിർദേശത്തിൽ ചർച്ച തുടരുന്നതായി അമേരിക്കയും വ്യക്തമാക്കി. കരാറിനുവേണ്ടി ഇസ്രയേലിൽ പ്രക്ഷോഭം തുടരുകയാണ്.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ മരണം 51 ആയി. ഹമാസിനെ തകർക്കാതെ ബന്ദിമോചനം സാധ്യല്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ബന്ധപ്പെട്ട കക്ഷികളുമായി അനൗപചാരിക ചർച്ചകൾ തുടരുകയാണെന്നാണ് മധ്യസ്ഥ രാജ്യങ്ങൾ വ്യകതമാക്കിയത്. ഇസ്രയേലിൻറെ പ്രതികരണം വൈകില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. ഞായറാഴ്ച തെൽ അവീവിൽ ബന്ദികളുടെ ബന്ധുക്കൾ നടത്താനിരുന്ന പ്രതിഷേധ റാലി മാറ്റിവെച്ചു. ഹമാസ് അംഗീകരിച്ചതോടെ വെടിനിർത്തൽ കരാർ നിലവിൽ വരുമെന്ന വിലയിരുത്തലിൻറെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ബന്ദികളുടെ ബന്ധുക്കൾ പറഞു.
വെടിനിർത്തൽ നിർദേശത്തിൽ ചർച്ച തുടരുകയാണെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന ലീവിറ്റ പ്രതികരിച്ചു. യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ മുൻ നിർദേശത്തിന് സമാനമാണ് പുതിയത് എന്നതിനാൽ വെടിനിർത്തലിന് അമേരിക്ക ഇസ്രായേലിനെ പ്രേരിപ്പിക്കുമെന്നാണ് മധ്യസ്ഥ രാജ്യങ്ങൾ കരുതുന്നത്. അതേ സമയം ഗസ്സയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഒരുങ്ങുകയാണെന്നും ഹമാസിനെ തകർക്കാതെ ബന്ദികളുടെ മോചനം നടക്കില്ലെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഗസ്സ സിറ്റിയിലും മറ്റും ഇസ്രയേൽ ഇന്നലെ നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. സ്വതന്ത്ര ഫലസ്തീൻ രഷ്ട്രത്തെ പിന്തുണക്കുന്നത് സെമിറ്റിക് വിരുദ്ധ നടപടിയാണെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ പ്രസ്താവനയെ തള്ളി ഫ്രാൻസ് രംഗത്തു വന്നു. സെമിറ്റിക് വിരുദ്ധതക്കെതിരായ പോരാട്ടത്തെ കുറിച്ച് നെതന്യാഹു തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന് ഫ്രാൻസും തിരിച്ചടിച്ചു.
Adjust Story Font
16

