ഗസ്സയുടെ കവിത - ഞാൻ മരിക്കേണ്ടി വന്നാൽ (If I Must Die)
ഗസ്സയിൽ നിന്നുള്ള ഫലസ്തീൻ കവിയും പ്രൊഫസറുമാണ് റിഫ്അത് അൽ അർഈർ. 2023 ഡിസംബറിൽ റിഫ്അത് അൽ അർഈർ ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 'ഞാൻ മരിക്കേണ്ടി വന്നാൽ' എന്ന കവിത അദ്ദേഹത്തിന്റെ മരണശേഷം പ്രചാരം നേടുകയും 250ലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്

Photo: Al Jazeera
ഞാൻ മരിച്ചാൽ,
നിങ്ങൾ തീർച്ചയായും ഇവിടെ പാർക്കണം,
എൻ്റെ കഥകൾ ലോകത്തോടു ചേർക്കണം.
എൻ്റെ സാധനങ്ങളെല്ലാം വിറ്റൊരു തുക തേടണം,
അതിലൊരു വെൺതുണിയും നൂലുകളും വാങ്ങണം.
(അതു വെളുത്തിട്ട്, നീണ്ടൊരു വാലുള്ളതെങ്കിൽ നന്ന്),
എന്തിനെന്നാൽ,
ഗസ്സയിൽ എൻ്റെ കുഞ്ഞുമോൻ കാത്തിടുമ്പോൾ,
ആകാശത്തു കണ്ണുനട്ട്, പെട്ടെന്ന് മറഞ്ഞുപോയ്
ശരീരം വിട്ട്, തീനാളത്തിൽ കരിഞ്ഞുപോയ
തൻ്റെ ഉപ്പയെത്തന്നെ അവൻ തേടുമ്പോൾ,
നിങ്ങൾ ഉണ്ടാക്കിയ എൻ്റെ പട്ടം അവൻ കാണട്ടെ,
അത് മാനത്തേറ്റം ഉയർന്ന് മെല്ലെ പാറട്ടെ.
ആ നിമിഷം, സ്നേഹം തിരികെ ഒരു മാലാഖ കൊണ്ടുവരുന്നു എന്ന്,
അവനൊന്ന് മനസ്സിൽ ആഴത്തിൽ വിശ്വസിക്കട്ടെ.
ഞാൻ മരിക്കേണ്ടി വന്നാൽ,
ആ പട്ടം ഒരു പ്രത്യാശയായ് ഇവിടെ നിലനിൽക്കട്ടെ,
അതൊരു കഥയായ് ഇവിടെ അവശേഷിക്കട്ടെ
കവി: ഡോ. റിഫ്അത് അൽ അർഈർ
വിവർത്തനം: ഡോ. ഹഫീദ് നദ്‌വി
ഡോ. റിഫ്അത് അൽ അർഈർ
ഡോ. ഹഫീദ് നദ്‌വി
Adjust Story Font
16

