Quantcast

ഗസ്സയ്ക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേൽ; വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി

ഗസ്സക്ക്​ ഐക്യദാർഢ്യം നേർന്നുള്ള സന്നദ്ധപ്രവർത്തകരുടെ ആഗോള മാർച്ചിന്​ ഇന്ന്​ കെയ്റോയിൽ തുടക്കമാകും

MediaOne Logo

Web Desk

  • Published:

    12 Jun 2025 6:47 AM IST

gaza ceasefire
X

തെൽ അവിവ്: ശക്തമായ അന്തർദേശീയ സമ്മർദത്തിനിടയിലും ഗസ്സയ്ക്ക് നേരെയുള്ള ആക്രമണം നിർത്താൻ ഒരുക്കമല്ലെന്ന നിലപാടിലുറച്ച്​ ഇസ്രായേൽ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള മുറവിളി, ഗസ്സ യുദ്ധവിരാമ നീക്കങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന്​ അമേരിക്ക മുന്നറിയിപ്പ് നൽകി. ഗസ്സക്ക്​ ഐക്യദാർഢ്യം നേർന്നുള്ള സന്നദ്ധപ്രവർത്തകരുടെ ആഗോള മാർച്ചിന്​ ഇന്ന്​ കെയ്റോയിൽ തുടക്കമാകും.

ഹമാസിനെ നശിപ്പിച്ചും ബന്ദികളെ മോചിപ്പിച്ചും മാത്രമേ ഗസ്സ ആക്രമണം അവസാനിപ്പിക്കൂ എന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഇരുപത്​ മാസമായി ഗസ്സക്ക്​ നേരെ തുടരുന്ന ആ​ക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം തള്ളിയാണ്​ നെതന്യാഹുവിന്‍റെ പ്രതികരണം. ജറൂസലമിനെ വിഭജിച്ച്​ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്​കരിക്കണമെന്ന ആഗ്രഹം നടപ്പില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതോടെ ഗസ്സയിൽ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി​. സ്വത്രന്ത ഫലസ്തീൻ രാഷ്ട്രവുമായി ബന്​ധപ്പെട്ട്​ വിവിധ രാജ്യങ്ങളുടെ സമ്മേളനം വിളിച്ചു ചേർക്കാൻ ഫ്രാൻസും മറ്റും നടത്തുന്ന നീക്കങ്ങളെ അമേരിക്ക വിമർശിച്ചു.

ഇത്തരം നടപടികൾ ഗസ്സ വെടിനിർത്തൽ ശ്രമങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ പ്രതികരിച്ചു. ഇസ്രായേലിലെ രണ്ട്​ തീവ്ര വലതുപക്ഷ മന്ത്രിമാർക്കെതിരെ യുകെ, കനഡ ഉൾപ്പെടെ 5 രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതും ശരിയായില്ലെന്നാണ്​ അമേരിക്കൻ നിലപാട്​. അതേസമയം അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ പ്രഖ്യാപിച്ച ഗസ്സയിലേക്കുള്ള ഗ്ലോബൽ മാർച്ചിന്​ ഈജിപ്​ത്​ തലസ്ഥാനമായ കെയ്റോയിൽ ഇന്ന്​ തുടക്കം കുറിക്കും.

ഇവിടെ നിന്ന്​ അൽ ആരിഷ്​ നഗരത്തിലേക്ക്​ ബസുകളിൽ നീങ്ങുന്ന സംഘം അവിടെ നിന്ന്​ റഫ ക്രോസിങ്ങിലേക്ക്​ ഈ മാസം ഇരുപതിന്​ കാൽനടയായി സഞ്ചരിക്കാനാണ്​ പരിപാടി. മാർച്ച്​ തടയണമെന്ന്​ ഇസ്രായേൽ ഒൗദ്യോഗികമായി ആവശ്യപ്പെട്ടിരിക്കെ, ഈജിപ്ത്​ തീരുമാനം നിർണായകമാകും. ഗസ്സയിൽ ഇസ്രയേലിന്‍റെ ആക്രമണത്തിൽ 57 പേർ ​കൊല്ലപ്പെട്ടു. ഇതോടെ 20 മാസങ്ങളായി തുടരുന്ന ആ​ക്രമണത്തിൽ കൊല്പ്പെട്ട ഫലസ്​തീനികളുടെ എണ്ണം 55,000 കവിഞു. ഗസ്സയിലെ ഖാൻ യുനൂസിൽ നിന്ന്​ രണ്ട്​ ബന്ദികളു​ടെ മൃത​ദേഹം സൈന്യം ക​ണ്ടെടുത്തതായി ഇസ്രായേൽ അവകാശപ്പെട്ടു.

TAGS :

Next Story