'എന്നെയും കുട്ടികളെയും വിമാനത്തിലെ എകണോമിയിലിരുത്തി, ഭർത്താവ് ഫസ്റ്റ് ക്ലാസിൽ പറക്കുന്നു, ഡിവോസ് ചെയ്യണോ'; വൈറലായി യുവതിയുടെ കത്ത്

വായനക്കാരുടെ പ്രതിസന്ധികളിൽ ഫിലോസഫറായ ക്വാം ആൻറണി അപ്പിയ ഉപദേശം നൽകുന്ന പംക്തിയിൽ യു.എസ്. യുവതിയാണ് തന്റെ പ്രശ്‌നം പങ്കുവെച്ചത്

MediaOne Logo

Web Desk

  • Published:

    23 May 2023 4:17 PM GMT

husband flies first class, leaving me and the kids in economy; The womans letter went viral
X

തന്നെയും കുട്ടികളെയും വിമാനത്തിലെ എകണോമിയിലിരുത്തി ഫസ്റ്റ് ക്ലാസിൽ പറക്കുന്ന ഭർത്താവിനെതിരെയുള്ള യുവതിയുടെ കത്ത് വൈറലാകുന്നു. ന്യൂയോർക്ക് ടൈംസിന്റെ ദി എത്തിസിസ്റ്റ് ന്യൂസ് ലെറ്ററിലെ കത്താണ് വൈറലാകുന്നത്. വായനക്കാരുടെ പ്രതിസന്ധികളിൽ ഫിലോസഫറായ ക്വാം ആൻറണി അപ്പിയ ഉപദേശം നൽകുന്ന പംക്തിയിൽ യു.എസ്. യുവതിയാണ് തന്റെ പ്രശ്‌നം പങ്കുവെച്ചത്. തന്നെയും മക്കളെയും എകണോമിയിലും എകണോമി പ്ലസിലും ഇരുത്തി ഭർത്താവ് എല്ലായിപ്പോഴും ഫസ്റ്റ് ക്ലാസിൽ പോകുകയാണെന്നും ചിലപ്പോൾ നേരത്തെ തന്നെ ബുക്ക് ചെയ്‌തോ അല്ലെങ്കിൽ അപ്‌ഗ്രേഡ് നേടിയോയാണ് പോകുന്നതെന്നും യുവതി കുറ്റപ്പെടുത്തി.

പാരീസിലേക്കുള്ള രാത്രി യാത്രയിൽ 12 ഉം 16 ഉം വയസ്സുള്ള കുട്ടികൾ തനിച്ചാകുമെന്ന് പറഞ്ഞാണ് അദ്ദേഹം തനിച്ച് അപ്‌ഗ്രേഡ് ചെയ്തതിനെ ന്യായീകരിച്ചതെന്നും യുവതി പറഞ്ഞു. റിയർ കാബിനിൽ അവരെ തനിച്ചിരുത്തി യുവതിയും അപ്‌ഗ്രേഡ് ചെയ്തു പോകുന്നത് നല്ലതല്ലെന്നും ഭർത്താവ് പറഞ്ഞതായി അവർ പറഞ്ഞു. മാതാപിതാക്കൾ ഫസ്റ്റ് ക്ലാസിൽ സഞ്ചരിക്കുമ്പോൾ എകണോമിയിൽ ഇരിക്കുന്നത് കുട്ടികൾക്ക് പ്രശ്‌നമാകില്ലെന്നും എന്നാൽ അത് ശരിയാണോയെന്ന് തനിക്കറിയില്ലെന്നും അവർ വ്യക്തമാക്കി.

ഈ പ്രശ്‌നം പരിഹരിക്കാൻ വ്യത്യസ്ത വിമാനങ്ങൾ ബുക്ക് ചെയ്യണമെന്നായിരുന്നു ഭർത്താവിന്റെ പരിഹാരമെന്നും ഇത് അദ്ദേഹത്തിന്റെ സ്വാർത്ഥ ചിന്തയാണ് വെളിപ്പെടുത്തുന്നതെന്നും ഈ അസമത്വം തനിക്ക് വളരെ മോശമായാണ് അനുഭവപ്പെടുന്നതെന്നും യുവതി കത്തിൽ ചൂണ്ടിക്കാട്ടി.

'ആധുനിക വിവാഹമെന്നാൽ തുല്യവ്യക്തികൾ ഇണകളാകലാണ്, ഇരുവരും പരസ്പരം ബഹുമാനവും പരിഗണനയും മാന്യതയും കാണിക്കണം' യുവതിയുടെ കത്തിന് ക്വാം മറുപടി പറഞ്ഞു. തീരുമാനങ്ങളെടുക്കുമ്പോൾ രണ്ടു വ്യക്തികളുടെ സൗകര്യവും ഇഷ്ടവും പരിഗണിക്കണമെന്നും പറഞ്ഞു. യുവതിയുടെ വിഷയത്തിൽ, കുടുംബത്തിനായി ടിക്കറ്റെടുക്കുന്നയാൾ ഭർത്താവാകുമെന്നും അതിനാൽ അയാൾ തന്റെ ഇഷ്ടത്തിന് മുൻഗണന നൽകുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. മുതിർന്നവർ മാറി മാറി അവസരങ്ങളെടുത്ത് ന്യായത്തോടെ പെരുമാറുന്നതാണ്‌ പരിഹാരമെന്നും അദ്ദേഹം നിർദേശിച്ചു.

എന്നാൽ ട്വിറ്ററിലടക്കം നിരവധി വായനക്കാർ രൂക്ഷമായാണ് പ്രതികരിച്ചത്. 'ഉടൻ ഡിവോസ് ചെയ്യനണം' ഒരാൾ ഇങ്ങനെ പ്രതികരിച്ചു. 'എനിക്ക് വായിക്കുക പോലും വേണ്ട, ഡിവോസ്' മറ്റൊരാൾ പറഞ്ഞു.

husband flies first class, leaving me and the kids in economy; The woman's letter went viral

TAGS :

Next Story