Quantcast

ഇന്ത്യൻ വിദ്യാർഥികളെ ബന്ദിയാക്കിയെന്ന റഷ്യൻ വാദം തള്ളി ഇന്ത്യ

നിലവിൽ ഖാർക്കിവിൽ തുടരുന്ന വിദ്യാർഥികൾ സുരക്ഷിതരാണ്

MediaOne Logo

Web Desk

  • Published:

    3 March 2022 4:49 AM GMT

ഇന്ത്യൻ വിദ്യാർഥികളെ ബന്ദിയാക്കിയെന്ന റഷ്യൻ വാദം തള്ളി ഇന്ത്യ
X

ഇന്ത്യൻ വിദ്യാർഥികളെ ബന്ദിയാക്കിയെന്ന റഷ്യൻ വാദം തള്ളി ഇന്ത്യ. ഖാർക്കിവിൽ ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിയിട്ടില്ലെന്ന് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.ഇന്നലെ തന്നെ നിരവധി വിദ്യാർഥികൾ ഖാർക്കിവ് വിട്ടിട്ടുണ്ട്. നിലവിൽ ഖാർക്കിവിൽ തുടരുന്ന വിദ്യാർഥികൾ സുരക്ഷിതരാണ്. ഖാർക്കീവിൽ തുടരുന്ന വിദ്യാർഥികൾക്ക് ട്രെയിൻ സൗകര്യം ഒരുക്കണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പോളണ്ടിൽ നിന്ന് വ്യോമസേനയുടെ മൂന്നാമത്തെ വിമാനവും ഇന്ന് രാവിലെ ഡൽഹിയിലെത്തി. ഇന്ന് 3000 പേരെ തിരിച്ചെത്തിക്കാനാണ് തീരുമാനം.

റൊമേനിയ,ഹംഗറി,പോളണ്ട്, സ്ലോവാക്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 6 വിമാനങ്ങളാണ് ഇന്ന് രാജ്യത്തെത്തുക. റൊമാനിയയിൽ നിന്നുള്ള വിമാനമാണ് ആദ്യം ഡൽഹിയിലെത്തുക. അതേസമയം, കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിയിരിക്കും ഒഴിപ്പിക്കൽ. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈൻ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്ന് റഷ്യ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് വേണ്ടി റഷ്യ അടിയന്തരമായി വെടിനിർത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു.

വിദ്യാർഥികളെ യുക്രൈൻ സൈന്യം തടഞ്ഞുവെയ്ക്കുകയാണെന്ന് റഷ്യ. ചർച്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയിലെ റഷ്യൻ എംബസി ട്വിറ്ററിൽ ഇക്കാര്യം അറിയിച്ചത്. എന്നാൽ റഷ്യയുടെ ആക്രമണത്തിലാണ് വിദ്യാർഥികളടക്കം കുടുങ്ങിക്കിടക്കുന്നതെന്നായിരുന്നു യുക്രൈന്റെ മറുപടി. രക്ഷാപ്രവർത്തനത്തിന് സന്നദ്ധരാണെന്നും റഷ്യ അടിയന്തരമായി വെടിനിർത്തണമെന്നും യുക്രൈൻ ആവശ്യപ്പെട്ടു. ഖാർകിവിലും സുമിയിലും റഷ്യ കനത്ത ബോംബാക്രമണവും മിസൈലാക്രമണവും നടത്തുന്നത് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഇന്ത്യ, പാകിസ്താൻ, ചൈന അടക്കമുള്ള രാജ്യങ്ങൾ മോസ്‌കോയോട് ആവശ്യപ്പെടണമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു

TAGS :

Next Story