ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ ഊർജ കേന്ദ്രങ്ങളും ഖാർഗ് ദ്വീപും ആക്രമിക്കും; മുന്നറിയിപ്പുമായി ട്രംപ്
ഇറാനുമായി നയതന്ത്ര പ്രശ്നപരിഹാരമാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞു

വാഷിങ്ടൺ: ഉടൻ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ ഊർജ കേന്ദ്രങ്ങളും ഖാർഗ് ദ്വീപും ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാനുമായി നയതന്ത്ര പ്രശ്നപരിഹാരമാണ് ട്രംപ് ആഗ്രഹിക്കുന്നതെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ പറഞ്ഞു.
നിരുപാധിക വെടിനിർത്തലിനില്ലെന്നും ഉപാധികൾ അംഗീകരിക്കണമെന്നും ഇറാൻ പ്രസിഡന്‍റ് മസൂദ് പെഷസ്കിയാൻ വ്യക്തമാക്കി . അമേരിക്കയുടെ യുദ്ധനീക്കങ്ങളുമായി സഹകരിക്കില്ലെന്ന് ബ്രിട്ടനും സ്പെയിനും അറിയിച്ചു . ചർച്ചക്കായി പാക് വിദേശകാര്യ മന്ത്രി ഇന്ന് ചൈനയിലേക്ക് തിരിക്കും..
ജിദ്ദയിലും തിരക്കിട്ട നയതന്ത്ര നീക്കങ്ങൾ നടക്കുകയാണ്. ഇറാനിൽ കാലുകുത്തുന്ന യു എസ് മറീനുകളെ കൊന്നൊടുക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നൽകി. കുവൈത്തിൽ വൈദ്യുത, ജല ശുദ്ധീകരണ പ്ലാന്‍റിന് നേരെ നടന്ന ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ അറിയിച്ചു.
അതേസമയം ഇറാനിൽ 24 മണിക്കൂറിനിടെ 400 ബോംബുകൾ ഇട്ടതായി ഇസ്രായേൽ. വ്യാവസായിക കേന്ദ്രങ്ങളിൽ ഇന്ന് വ്യാപക ആക്രമണം നടത്തി. ഇസ്രായേലിൽ യുദ്ധത്തിൽ പരിക്കേറ്റവരുടെ എണ്ണം ആറായിരം കടന്നു. 110 പേർ സാരമായ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിലെന്ന് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മരണ കണക്ക് വ്യക്തമാക്കാതെയാണ് റിപ്പോർട്ട്.
ഇറാനിൽ ഇസ്രായേൽ അതിന്‍റെ ദൗത്യ പൂർത്തീകരണത്തിന്‍റെ അന്തിമ ഘട്ടത്തിലെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേലി ആർമി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു.
Adjust Story Font
16

