Quantcast

'അബൂ ഉബൈദ ജീവിച്ചിരിപ്പുണ്ടാകാം': കൊലപ്പെടുത്തിയെന്ന ഇസ്രായേലിന്റെ അവകാശവാദങ്ങളിൽ സംശയം പ്രകടിപ്പിച്ച് സൈനികകാര്യ വിദഗ്ധൻ നിദാൽ അബു സെയ്ദ്

2025 ആഗസ്റ്റിൽ നടന്ന ആക്രമണത്തിൽ അബൂ ഉബൈദ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇസ്രായേലി മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നത്

MediaOne Logo

Web Desk

  • Updated:

    2025-10-17 06:42:55.0

Published:

17 Oct 2025 12:10 PM IST

അബൂ ഉബൈദ ജീവിച്ചിരിപ്പുണ്ടാകാം: കൊലപ്പെടുത്തിയെന്ന ഇസ്രായേലിന്റെ അവകാശവാദങ്ങളിൽ സംശയം പ്രകടിപ്പിച്ച് സൈനികകാര്യ വിദഗ്ധൻ നിദാൽ അബു സെയ്ദ്
X

അബൂ ഉബൈദ  Photo- Getty Images

ഗസ്സസിറ്റി: അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ ജീവിച്ചിരിപ്പുണ്ടോ? അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള ഇസ്രായേലി അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് സൈനികകാര്യ വിദഗ്ധൻ.

ഇസ്രായേല്‍ ആക്രമണത്തില്‍ അബൂ ഉബൈദക്ക് ഗുരുതരമായി പരിക്കേറ്റിരിക്കാമെങ്കിലും അദ്ദേഹത്തെ കൊലപ്പെടുത്തി എന്നുള്ളതില്‍ സംശയമുണ്ടെന്നാണ് ജോര്‍ദാനുകാരനായ സൈനികകാര്യ വിദഗ്ധന്‍ നിദാൽ അബു സെയ്ദ് പറയുന്നത്. റോയ ടിവിയുടെ 'നബദ് അൽ ബലദ്' പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അബൂ ഉബൈദയുടെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട് ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റ് ഒരു പ്രഖ്യാപനവും ഇതുവരെ നടത്താത്തത് സംശയം ഉണര്‍ത്തുവെന്ന് അദ്ദേഹം പറയുന്നു. അബൂ ഉബൈദയുടെ കൊലപാതകം ഇസ്രായേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും, അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുത്തതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സിയായ ഷിൻ ബെറ്റ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഉണ്ടാവാറില്ലെന്നും നിദാൽ അബു സെയ്ദ് പറയുന്നു.

മൃതദേഹം ലഭിച്ചില്ല എന്നത് പ്രധാന ഘടകമാണ്. ഔദ്യോഗിക പ്രഖ്യാപനങ്ങളെ അത് സംശയത്തിലാക്കുന്നു. ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഇതൊരു അസാധാരണ വീഴ്ചയുമാണ്. അവരുടെ ഇന്റലിജൻസിന്റെ വിശ്വാസ്യതയെ തന്നെ ഇത് ചോദ്യം ചെയ്യപ്പെടുന്നുവെന്നും അബു സെയ്ദ് ചൂണ്ടിക്കാട്ടുന്നു. അബൂ ഉബൈദ നേരിട്ടുള്ള വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ടെന്ന തന്റെ വാദം ശരിയാണെന്ന് തെളിഞ്ഞാൽ ഇസ്രായേലിനത് ഏറ്റവും വലിയ പ്രഹരമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

2025 ആഗസ്റ്റിൽ നടന്ന ആക്രമണത്തിൽ അബൂ ഉബൈദ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇസ്രായേലി മാധ്യമങ്ങൾ അവകാശപ്പെട്ടിരുന്നത്. ഗസ്സ സിറ്റിയില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അബു ഉബൈദ കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അബു ഉബൈദയുടെ മരണം ഹമാസോ അൽ ഖസ്സാമോ ഇതുവരെ സ്ഥിരീകരിച്ചിരുന്നില്ല.

പട്ടാള യൂണിഫോമിൽ കണ്ണു മാത്രം പുറത്തേക്ക് കാണുന്ന വിധത്തിൽ ചുവന്ന കഫിയ്യ കൊണ്ട് മുഖം മറച്ചാണ് ഇദ്ദേഹം മാധ്യമങ്ങളുമായി സംവദിക്കാറുള്ളത്. ഗസ്സയിലെ ഇസ്രായേൽ നാശനഷ്ടത്തിന്റേയും ഹമാസ് പ്രതിരോധത്തിന്റെയും വിശദാംശങ്ങൾക്കായി ഓരോ ഫലസ്തീനിയും അബൂ ഉബൈദക്കായി കാതു കൂർപ്പിച്ചിരിക്കുന്നു.

TAGS :

Next Story