Quantcast

ഗസ്സക്ക് വേണ്ടി ആഗോള സമ്മർദം; ആകാശമാർഗം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ ഇസ്രായേൽ, സഹായം മതിയാകില്ലെന്ന് യുഎന്‍

സഹായം തേടിയെത്തിയ 42പേ​രെ ഇന്നലെ ഇസ്രായേൽ വെടിവെച്ചുകൊന്നു

MediaOne Logo

Web Desk

  • Updated:

    2025-07-27 08:04:19.0

Published:

27 July 2025 8:05 AM IST

ഗസ്സക്ക് വേണ്ടി ആഗോള സമ്മർദം; ആകാശമാർഗം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ ഇസ്രായേൽ, സഹായം മതിയാകില്ലെന്ന് യുഎന്‍
X

ദുബൈ: പരിമിതമായ തോതിലുള്ള ഭക്ഷണംപോലും ലഭിക്കാതെ ഗസ്സയിൽ ആയിരങ്ങൾ മരണം കാത്തുകഴിയുകയാണ്​. പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ നിന്നുള്ള ഹൃദയഭേദക ചിത്രങ്ങൾ ലോകത്തിന്‍റെ നോവായി മാറുകയും യൂറോപ്യൻ രാജ്യങ്ങളും മറ്റും ശക്​തമായ ഇടപെടൽ നടത്തുകയും ചെയ്തതോടെ ഉപരോധത്തിൽ ​നേരിയ മാറ്റം വരുത്താൻ ഇസ്രായേൽ തയാറായിട്ടുണ്ട്​.

ഇതിന്‍റെ ഭാഗമായി വിമാനമാർഗം ഭക്ഷ്യകിറ്റുകൾ ഡ്രോപ്പ്​ ​ചെയ്യാനും ചുരുക്കം കേന്ദ്രങ്ങളിൽ ഭക്ഷ്യവിതരണത്തിന്​ 'യുനർവ'യെ അനുവദിക്കാനും തീരുമാനിച്ചതായി ഇസ്രായേൽ അറിയിച്ചു. എന്നാൽ കരമാർഗം വിപുലമായ സഹായം ഗസ്സയിൽ എത്തിക്കുകയാണ്​ വേണ്ടതെന്ന്​ യു.എൻ ആവശ്യപ്പെട്ടു.

ലോകരാജ്യങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള വെറും പ്രഖ്യാപനം മാത്രമാണ്​ ഇസ്രയേലിന്‍റേതെന്ന്​ ഹമാസ്​ കുറ്റപ്പെടുത്തി. അമേരിക്കൻ സഹായത്തോടെ രൂപവത്​കരിച്ച ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ കേന്ദ്രത്തിൽ സഹായം തേടിയെത്തിയ 42പേ​രെ ഇന്നലെ ഇസ്രായേൽ വെടിവെച്ചുകൊന്നു. ഇതുൾപ്പെടെ ഇന്നലെ 71 പേരാണ്​ ഗസ്സയിൽ കൊല്ലപ്പെട്ടത്​. ഉടൻ വെടിനിർത്തൽ തേടി തെൽ അവീവിലും ഹൈഫയിലും ആയിരങ്ങൾ റാലി നടത്തി. ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ​ഡോണാൾഡ്​ട്രംപുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ ജോർദാൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ ആവശ്യപ്പെട്ടു.

ഗസ്സയിലേക്ക്​ ​ സഹായവുമായി എത്തിയ ഹാൻഡല എന്ന ഫ്രീഡം ​ഫ്ലോട്ടില കപ്പൽ ഇന്ന്​ അതിരാവിലെ ഇസ്രയേൽ നാവികസേന ബലം പ്രയോഗിച്ച്​ പിടി​ച്ചെടുത്തു. കപ്പലിൽ ഉണ്ടായിരുന്ന 12 സന്നദ്ധപ്രവർത്തരെ കുറിച്ച​ വിവരം കൈമാറാൻ ഇസ്രയേൽ തയാറായില്ല.

TAGS :

Next Story